പ്രളയം: സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കും
text_fieldsന്യൂഡൽഹി: കേരളത്തിലുണ്ടായ പ്രളയത്തിൽ സർട്ടിഫിക്കറ്റുകൾ നഷ്ടമായ സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ നൽകുമെന്ന് സെൻട്രൽ ബോർഡ് ഒാഫ് സെക്കണ്ടറി എജ്യുക്കേഷൻ അറിയിച്ചു. ഡിജിറ്റൽ മാർക്ക് ഷീറ്റ്, മൈേഗ്രഷൻ സർട്ടിഫിക്കറ്റ്, പാസ് സർട്ടിഫിക്കറ്റ് എന്നിവയാണ് നൽകുക.
കേരളത്തിലെ 1300 സ്കൂളുകൾ സി.ബി.എസ്.ഇയുമായി അഫിലിയേറ്റ് ചെയ്തതാണ്. ഇവിടങ്ങളിലെ വിദ്യാർഥികൾക്കാണ് സി.ബി.എസ്.ഇ സർട്ടിഫിക്കറ്റ് അനുവദിക്കുമെന്ന് അറിയിച്ചത്. ‘പരിണാം മഞ്ജുഷ’ എന്ന റീപോസ്റ്ററി വഴിയാകും സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുക.
ഫല പ്രഖ്യാപന സമയത്ത് മൊബൈലിൽ ലഭിച്ച ലോഗിൻ െഎ.ഡിയും പാസ്വേർഡും ഉപയോഗിച്ച് parinam manjusha വെബ്സൈറ്റിൽ നിന്ന് വിദ്യാർഥികൾക്ക് അവരുടെ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാമെന്നും സി.ബി.എസ്.ഇ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.