അടുത്ത അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറിൽ പ്രവൃത്തിദിനങ്ങൾ 220ൽ കുറയരുതെന്ന് ഹൈകോടതി
text_fieldsകൊച്ചി: അടുത്ത അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറിൽ പ്രവൃത്തിദിനങ്ങൾ 220ൽ കുറയരുതെന്ന് ഹൈകോടതി. കലണ്ടർ തയാറാക്കുമ്പോൾ ഇത്രയും പ്രവൃത്തിദിനങ്ങൾ തന്നെ വേണമെന്ന കേരള വിദ്യാഭ്യാസ ചട്ടം പാലിക്കണമെന്ന ആവശ്യം പൊതുവിദ്യാഭ്യാസ ഡയറക്ടർ പരിഗണിക്കണമെന്നും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് നിർദേശിച്ചു. പ്രവൃത്തി ദിനങ്ങൾ വെട്ടിക്കുറക്കുന്നതിനെതിരെ മൂവാറ്റുപുഴ എബനേസർ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ സി.കെ. ഷാജിയും പി.ടി.എയും നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
പ്രവൃത്തിദിനം വെട്ടിച്ചുരുക്കുന്നത് വിദ്യാർഥികളുടെ പഠനനിലവാരത്തെയും പാഠഭാഗങ്ങൾ പൂർത്തീകരിക്കുന്നതിനെയും ബാധിക്കുന്നതായി ഹരജിയിൽ പറയുന്നു. 2023 -24 അധ്യയന വർഷത്തിൽ പ്രവൃത്തിദിനം 205 ആയി നിജപ്പെടുത്താൻ സർക്കാർ നീക്കം ആരംഭിച്ച സാഹചര്യത്തിലാണ് ഹരജിക്കാർ ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.