സംസ്ഥാന മെഡിക്കൽ റാങ്ക് പട്ടികയായി; അതുൽ മനോജിന് ഒന്നാം റാങ്ക്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ/ ഡെൻറൽ, അനുബന്ധ കോഴ്സുകള ിൽ പ്രവേശനത്തിനായുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പ്രവേശന ത്തിനായി പരീക്ഷ കമീഷണർക്ക് അപേക്ഷ സമർപ്പിച്ചവരിൽ നീറ്റ് പരീക ്ഷയിൽ നേടിയ സ്കോറിനെ അടിസ്ഥാനപ്പെടുത്തിയാണ് കേരള റാങ്ക് പട്ടിക തയാറാക്കിയത്.
എറണാകുളം കടവന്ത്ര കെ.പി വള്ളോൻ റോഡിൽ ‘പേൾ ബേ’യിൽ അതുൽ മനോജിനാണ് ഒന്നാം റാങ്ക്. നീറ്റ് പരീക്ഷയിൽ 688 സ്കോർ നേടിയ അതുലിന് അഖിലേന്ത്യാതലത്തിൽ 29ാം റാങ്കായിരുന്നു. കാസർകോട് ആർ.ഡി നഗർ, വിവേകാനന്ദ നഗർ ‘ഭദ്രം’ വീട്ടിൽ ഹൃദ്യ ലക്ഷ്മി ബോസിനാണ് രണ്ടാം റാങ്ക്. 687 സ്കോർ നേടിയ ഹൃദ്യക്ക് അഖിലേന്ത്യാതലത്തിൽ 31ാം റാങ്കുണ്ടായിരുന്നു. മലപ്പുറം താനൂർ കാട്ടിലങ്ങാടി സരോജിനി നിലയത്തിൽ വി.പി. അശ്വിനാണ് (സ്കോർ 686) മൂന്നാം റാങ്ക്. ഇടുക്കി രാജക്കാട് ചേരുപുറം ‘വഹാബിയ’യിൽ എ. അസ്ലം വഹാബിനാണ് നാലാം റാങ്ക്. മറ്റ് റാങ്ക് ജേതാക്കൾ: അഞ്ചാം റാങ്ക് - കെവിൻ ജേക്കബ് കുരുവിള, കോഴിക്കോട്. ആറ് - അഷ്ലി ഷാജു, തൃശൂർ. ഏഴ് -അശ്വിൻ രാജ്, തൃശൂർ. എട്ട് - എ.എസ്. അഖിൽ അശോകൻ, തിരുവനന്തപുരം. ഒമ്പത് -യു. ഗാഥ, മലപ്പുറം. പത്ത് -പി. അജിത്, തൃശൂർ.
‘KEAM 2019- Candidate Portal’ എന്ന ലിങ്കിലൂടെ അപേക്ഷ നമ്പറും പാസ്വേഡും നൽകി ഹോം പേജിൽ പ്രവേശിച്ച് ‘Result’ എന്ന മെനു ക്ലിക്ക് ചെയ്താൽ ഫലം ലഭ്യമാകും. മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ വ്യാഴാഴ്ച ആരംഭിക്കും. ഇതിനായി പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.