സ്പോട്ട് അഡ്മിഷനുള്ള കോളജുകളുടെ അധികാരം കേരള സർവകലാശാല റദ്ദാക്കി
text_fieldsതിരുവനന്തപുരം: കേരള സർവകലാശാലക്ക് കീഴിലെ കോളജുകളിലെ ഡിഗ്രി, പി.ജി കോഴ്സുകളിലേക്കുള്ള സ്പോട്ട് പ്രവേശനം ഈ വർഷം മുതൽ പൂർണമായും കേന്ദ്രീകൃതമായി തന്നെ നടത്താൻ സർകലാശാല തീരുമാനം. സർവകലാശാല നടത്തുന്ന കേന്ദ്രീകൃത ഓൺ ലൈൻ പ ്രവേശന നടപടികൾ പൂർത്തിയായാൽ വീണ്ടും ഒഴിവു വരുന്ന സീറ്റുകളിൽ കോളജുകൾ നേരിട്ട് സ്പോട്ട് പ്രവേശനം നടത്തുന്നതായിരുന്നു രീതി.
ഇതിെൻറ മറവിൽ മാർക്ക് കുറഞ്ഞ വിദ്യാർഥികൾ കോളജുകളിൽ പ്രവേശനം നേടുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു. യൂനിവേഴ്സിറ്റി കോളജിൽ ഉൾപ്പെടെ വിദ്യാർഥി സംഘടന നേതാക്കളുടെ സമ്മർദത്തിന് പ്രിസിപ്പൽമാർ വഴങ്ങേണ്ടി വരുന്നതായും മാർക്ക് കുറഞ്ഞവർ പ്രവേശനം നേടുന്നതായും ആക്ഷേപം ഉയർന്നിരുന്നു.
യൂനിവേഴ്സിറ്റി കോളജ് സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇതുസംബന്ധിച്ച് സേവ് യൂണിവേഴ്സിറ്റി കോളജ് കാമ്പയിൻ കമ്മിറ്റി ഭാരവാഹികൾ കേരള സർവകലാശാല വൈസ് ചാൻസലർക്ക് നിവേദനം നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.