‘കേരള’ എം.ബി.എ ഉത്തരക്കടലാസുകൾ ചവറ്റുകൊട്ടയിൽ
text_fieldsതിരുവനന്തപുരം: കേരള സർവകലാശാലയിൽ കഴിഞ്ഞ ജൂണിൽ നടന്ന എം.ബി.എ മൂന്നാം സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസുകൾ ചവറ്റുകൊട്ടയിൽ. സർവകലാശാല നേരിട്ട് നടത്തുന്ന ആലപ്പുഴയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് എന്ന സ്ഥാപനത്തിലെ 32 വിദ്യാർഥികളുടെ ഉത്തരക്കടലാസുകളാണ് ഇൻസ്റ്റിറ്റ്യൂട്ടിലെ ചവറ്റുകൊട്ടയിൽനിന്ന് കണ്ടെടുത്തത്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ ഈ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ സർവകലാശാലയിൽ എത്തിയിട്ടില്ലെന്നു കണ്ടെത്തിയിരുന്നു. തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ് ഉത്തരക്കടലാസുകൾ സെൻററിലെ ചവറ്റുകൊട്ടയിൽനിന്ന് കണ്ടെടുത്തത്.
സർവകലാശാലയിൽ വൈകി എത്തിച്ച ഉത്തരക്കടലാസുകൾ സ്വീകരിക്കേെണ്ടന്നും വിദ്യാർഥികൾ വീണ്ടും പരീക്ഷ എഴുതണമെന്നുമുള്ള നിലപാടാണ് ഇപ്പോൾ സിൻഡിക്കേറ്റ് കൈക്കൊണ്ടിരിക്കുന്നത്.
ഉത്തരക്കടലാസുകൾ യഥാസമയം പരീക്ഷ സെൻററിൽനിന്ന് കൈപ്പറ്റേണ്ട ഉത്തരവാദിത്തം സർവകലാശാലക്കാണ്. നാലാം സെമസ്റ്റർ പരീക്ഷക്ക് തയാറെടുക്കുന്ന തങ്ങളെക്കൊണ്ട് സർവകലാശാലയുടെ വീഴ്ചക്ക് മൂന്നാം സെമസ്റ്റർ പരീക്ഷ വീണ്ടും എഴുതിക്കുന്നതിൽ എന്ത് ന്യായമാണുള്ളതെന്നാണ് വിദ്യാർഥികൾ ചോദിക്കുന്നു.
ഉത്തരക്കടലാസുകളുടെ ക്രമനമ്പറും കോഡ് നമ്പറും പരിശോധിച്ചാൽ തന്നെ ഉത്തരക്കടലാസുകൾ യഥാർഥമാണെന്ന് കണ്ടെത്താനാകും. വീണ്ടും പരീക്ഷ എഴുതിക്കാനുള്ള സിൻഡിക്കേറ്റിെൻറ തീരുമാനം പുനഃപരിശോധിക്കാൻ വൈസ് ചാൻസലർക്കു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. എന്നാൽ, ഇതുസംബന്ധിച്ച് നേരത്തേ സിൻഡിക്കേറ്റ് യോഗം തീരുമാനമെടുത്തതാണെന്ന് സർവകലാശാല അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.