കേരള സർവകലാശാല വാർത്തകൾ
text_fieldsഎം.എ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേചർ; അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള സർവകലാശാല അറബിക് പഠന വകുപ്പിൽ എം.എ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേചറിന് അപേക്ഷ ക്ഷണിച്ചു. ക്രെഡിറ്റ് ആൻറ് സെമസ്റ്റർ സിസ്റ്റം (സി.സി.എസ്) വഴി നടക്കുന്ന കോഴ്സിലേക്ക് 20 സീറ്റാണുള്ളത്. സർവകലാശാല നടത്തുന്ന എൻട്രൻസ് പരീക്ഷ വഴിയാണ് പ്രവേശനം. ബി.എ അറബിക് പാസായവർക്കും അഞ്ച്, ആറ് സെമസ്റ്ററിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. https://admissions.keralauniversity.ac.in/css2023/ ലിങ്ക് വഴി അപേക്ഷിക്കാം. അവസാന തീയതി ഏപ്രിൽ 24. ഫോൺ: 9446827141, 9747318105.
പിഎച്ച്.ഡി പ്രൊവിഷനൽ രജിസ്ട്രേഷൻ
തൃശൂർ: ആരോഗ്യ സർവകലാശാല 2019, 2021, 2023 വർഷങ്ങളിൽ നടത്തിയ പിഎച്ച്.ഡി പ്രവേശന പരീക്ഷകളിൽ വിജയിച്ചവർക്ക് പിഎച്ച്.ഡി ഫുൾടൈം/ പാർട്ട്ടൈം പ്രോഗ്രാമിനുള്ള പ്രൊവിഷനൽ രജിസ്ട്രേഷന് മാർച്ച് 21 മുതൽ ഏപ്രിൽ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. 1050 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് www.kuhs.ac.in സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.