പക്വത വരാൻ 25 വയസ് ആവണം, ഹോസ്റ്റലുകൾ ടൂറിസ്റ്റ് ഹോമുകളല്ല -വിചിത്രമായ സത്യവാങ്മൂലവുമായി ആരോഗ്യ സർവകലാശാല
text_fieldsകൊച്ചി: ഹോസ്റ്റലുകളിൽ പലപ്പോഴും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ നിയമമാണ്. മുമ്പ് രാത്രി ഏഴുമണിക്ക് മുമ്പ് പെൺകുട്ടികൾ ഹോസ്റ്റലിൽ എത്തണമെന്നായിരുന്നു നിയമം. വൻ പ്രതിഷേധം നടന്നതോടെ സമയം നീട്ടിനൽകി. ചിലർ നിയന്ത്രണം തന്നെ എടുത്തുകളഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്റ്റലിൽ രാത്രി 9.30 കഴിഞ്ഞെത്തിയ വിദ്യാർഥിനികളെ പുറത്തുനിർത്തിയ സംഭവം അടുത്തിടെ വിവാദമായിരുന്നു. ഹോസ്റ്റലിലെ രാത്രികാല നിയന്ത്രണങ്ങൾക്കെതിരെ വിദ്യാർഥിനികൾ പരാതി നൽകുകയും ചെയ്തു. ഇതിനെതിരെ ആരോഗ്യ സർവകലാശാല സമർപ്പിച്ച സത്യവാങ്മൂലത്തിൽ നിരത്തിയിട്ടുള്ളത് വിചിത്രമായ വാദങ്ങളാണ്. ഹോസ്റ്റലുകൾ രാത്രി ജീവിതത്തിനുള്ള ടൂറിസ്റ്റ് ഹോമുകളല്ലെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. മാത്രമല്ല, ആളുകൾക്ക് പക്വത വരുന്നത് 25 വയസിലാണെന്നും പറയുന്നു.
രാജ്യാന്തര തലത്തില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ 25 വയസിലാണ് ഒരാള്‍ക്ക് പൂര്‍ണമായ പക്വത വരികയെന്നും അവര്‍ അതിന് മുമ്പ് എടുക്കുന്ന എന്ത് തീരുമാനങ്ങള്‍ക്കും മാര്‍ഗ നിര്‍ദേശം നല്‍കേണ്ടതുണ്ട് എന്ന് ആരോഗ്യ സര്‍വകലാശാല സത്യവാങ്മൂലത്തില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.