കേരള സർവകലാശാല പി.ജി പ്രവേശനപരീക്ഷ മേയ് 18 മുതൽ
text_fieldsവൈവിധ്യമാർന്ന വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ പഠനത്തിന് കേരള സർവകലാശാലയുടെ വിവിധ പഠനവിഭാഗങ്ങളിൽ അവസരം.
പ്രവേശന വിജ്ഞാപനവും പ്രോസ്പെക്ടസും https://admissions.keralauniversity.ac.in/css 2024ൽ ലഭിക്കും. ക്രഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റത്തിലുള്ള കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ മേയ് 18 മുതൽ 24 വരെ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, മൂന്നാർ, ചെന്നൈ, ബംഗളൂരു, ഡൽഹി കേന്ദ്രങ്ങളിൽ നടത്തും. ബിരുദധാരികൾക്കും ഫൈനൽ യോഗ്യതാ പരീക്ഷയെഴുതുന്നവർക്കും ഓൺലൈനായി ഏപ്രിൽ 30നകം രജിസ്റ്റർ ചെയ്യാം. നിർദേശങ്ങൾ പ്രോസ്പെക്ടസിലുണ്ട്.
റെഗുലർ എം.എ, എം.എസ്സി, എം.ടെക്, എം.സി.ജെ, എം.എസ്.ഡബ്ല്യു, എൽഎൽ.എം, എം.കോം, എം.എൽ.ഐ.എസ്.സി, എം.എഡ് കോഴ്സുകളിലാണ് പ്രവേശനം. (എം.ബി.എക്ക് പ്രത്യേക പ്രവേശന വിജ്ഞാപനമുണ്ടാകും) സെമസ്റ്റർ ട്യൂഷൻ ഫീസ് 840 രൂപയാണ്. വിവിധ ഇനങ്ങളിലായി പ്രവേശന സമയത്ത് എം.എസ്സി കോഴ്സിന് 2850 രൂപയും മറ്റ് കോഴ്സുകൾക്ക് 1800 രൂപയും നൽകണം.
എം.എ കോഴ്സിൽ അറബിക്, ഇംഗ്ലീഷ്, ജർമൻ, ഹിന്ദി, മലയാളം, സംസ്കൃതം, തമിഴ്ഭാഷാ സാഹിത്യം, ആർക്കിയോളജി, ഇക്കണോമിക്സ്, ഫിനാൻഷ്യൽ ഇക്കണോമിക്സ്, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ലിംഗ്വിസ്റ്റിക്സ്, മലയാള സാഹിത്യവും കേരള പഠനങ്ങളും, മാനുസ്ക്രിപ്റ്റോളജി ആൻഡ് പാലിയോഗ്രാഫി, മ്യൂസിക്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, പൊളിറ്റിക്സ്-ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് ഡിപ്ലോമസി, സോഷ്യോളജി, വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് വിഷയങ്ങളിലാണ് പഠനാവസരം.
എം.എസ്സി കോഴ്സിൽ ആക്ച്യൂറിയൽ സയൻസ്, അപ്ലൈഡ് സൈക്കോളജി, അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്, അപ്ലൈഡ് അക്വാകൾചർ, ബയോകെമിസ്ട്രി, ബോട്ടണി ബയോഡൈവേഴ്സിറ്റി കൺസർവേഷൻ, ബയോടെക്നോളജി, കെമിസ്ട്രി-റിന്യൂവബിൾ എനർജി/ഫങ്ഷനൽ മെറ്റീരിയൽസ്, കമ്പ്യൂട്ടേഷനൽ ബയോളജി-മെഷ്യൻ ലേണിങ്, കമ്പ്യൂട്ടർ എയിഡഡ് ഡ്രഗ് ഡിസൈൻ, ഡാറ്റാ അനലിറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്-എ.ഐ, മെഷ്യൻ ലേണിങ്; ഡാറ്റാ സയൻസ്, ഡെമോഗ്രാഫി ആൻഡ് ബയോസ്റ്റാറ്റിസ്റ്റിക്സ്, ഇലക്ട്രോണിക്സ്-ഓപ്ടോ ഇലക്ട്രോണിക്സ്/എ.ഐ, എൻവയോൺമെന്റൽ സയൻസ്, ക്ലൈമറ്റ് ചെയിഞ്ച് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്, ജിയോളജി, ജനിറ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിങ്, സുവോളജി, മാത്തമാറ്റിക്സ്-ഫിനാൻസ് ആൻഡ് കമ്പ്യൂട്ടേഷൻ, ഫിസിക്സ്-അപ്ലൈഡ് ഇലക്ട്രോണിക്സ്, നാനോ സയൻസ്, സ്പേസ് ഫിസിക്സ്, റിന്യൂവബിൾ എനർജി, സ്റ്റാറ്റിസ്റ്റിക്സ്-അപ്ലൈഡ് ആൻഡ് ഡാറ്റാ അനലിറ്റിക്സ്, സുവോളജി (പ്യൂവർ ആൻഡ് അപ്ലൈഡ്) മുതലായ വിഷയങ്ങൾ പഠിക്കാം.
എം.കോം കോഴ്സിൽ ഫിനാൻസ് ആൻഡ് അക്കൗണ്ടിങ്, ഗ്ലോബൽ ബിസിനസ് ഓപറേഷൻസ്, റൂറൽ മാനേജ്മെന്റ്, ബ്ല്യൂ ഇക്കോണമി ആൻഡ് മാരിടൈം ലോ എന്നിവ സ്പെഷലൈസേഷനുകളാണ്.
യോഗ്യതാ മാനദണ്ഡങ്ങളും പ്രവേശന പരീക്ഷയുടെ വിശദാംശങ്ങളുമടക്കം കൂടുതൽ വിവരങ്ങൾ പ്രോസ്പെക്ടസിലുണ്ട്. രജിസ്ട്രേഷൻ ഫീസ് 750 രൂപ. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 500 രൂപ.
ഒന്നിലധികം വിഷയങ്ങൾക്ക് യഥാക്രമം 105, 55 രൂപ വീതം അധികം നൽകണം.
പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ജൂൺ 14ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. ജൂലൈ ഒന്നിന് പ്രവേശനം തുടങ്ങും. ജൂലൈ 10ന് ക്ലാസുകൾ ആരംഭിക്കും.
അന്വേഷണങ്ങൾക്ക് ഫോൺ: 91 471-2308328. ഇ-മെയിൽ: csspghelp2024@gmail.com.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.