കേരളയിൽ ബിരുദ കോഴ്സിനും പ്രൈവറ്റ് രജിസ്ട്രേഷൻ നിർത്തലാക്കി
text_fieldsതിരുവനന്തപുരം: ആയിരക്കണക്കിന് വിദ്യാർഥികളെ ആശങ്കയിലാക്കി കേരള സർവകലാശാലയിൽ ബിരുദപഠനത്തിനുള്ള പ്രൈവറ്റ് രജിസ്ട്രേഷനും നിർത്തലാക്കി. പുതിയ അധ്യയനവർഷം മുതൽ ബിരുദപഠനം സർവകലാശാലക്ക് കീഴിലെ വിദൂരപഠനകേന്ദ്രം വഴി മാത്രം മതിയെന്നാണ് സർവകലാശാലയുടെ തീരുമാനം.
കേരള സർവകലാശാലയിൽ 40 വർഷത്തോളമായി ബിരുദ, ബിരുദാനന്തരബിരുദ കോഴ്സുകളിൽ പ്രൈവറ്റ് രജിസ്ട്രേഷൻ നിലവിലുണ്ട്. എന്നാൽ, പത്തുവർഷം മുമ്പ് പ്രൈവറ്റ് ബിരുദാനന്തരബിരുദ പഠനം സർവകലാശാലയുടെ വിദൂരപഠനകേന്ദ്രം (െഎ.ഡി.ഇ) വഴി മാത്രമാക്കി മാറ്റി. അതിനിടെ 2015-16 കാലയളവിൽ കേരള സർവകലാശാലയുടെ െഎ.ഡി.ഇ കേന്ദ്രത്തിെൻറ അംഗീകാരം യു.ജി.സി പിൻവലിച്ചു. ഇതിനെതുടർന്ന് ബിരുദാനന്തര ബിരുദപഠനത്തിന് സർവകലാശാല വീണ്ടും പഴയപോലെ പ്രൈവറ്റ് രജിസ്ട്രേഷന് അനുവാദം നൽകി. കഴിഞ്ഞ ഡിസംബറിലാണ് െഎ.ഡി.ഇയുടെ അംഗീകാരം പുനഃസ്ഥാപിച്ചു കിട്ടിയത്.
ഇതിനെതുടർന്ന് പ്രൈവറ്റ് പി.ജി പഠനം വീണ്ടും െഎ.ഡി.ഇക്ക് കീഴിൽ കൊണ്ടുവരാൻ ജനുവരിയിൽ ചേർന്ന സർവകലാശാല സിൻഡിേക്കറ്റ് യോഗം തീരുമാനിച്ചു. പക്ഷേ, ഇതുസംബന്ധിച്ച സിൻഡിേക്കറ്റിെൻറ മിനിറ്റ്സിൽ ബിരുദ കോഴ്സിെൻറ പ്രൈവറ്റ് രജിസ്ട്രേഷൻകൂടി നിർത്തലാക്കിയെന്നും ബിരുദ പ്രൈവറ്റ് പഠനം ഇനി മുതൽ െഎ.ഡി.ഇക്ക് കീഴിലായിരിക്കുമെന്നും എഴുതിേച്ചർത്തു. 40 വർഷമായി പാരലൽ ആയും നടന്നുവരുന്ന ബിരുദപഠനം പെെട്ടന്ന് നിർത്തലാക്കുേമ്പാൾ സിൻഡിേക്കറ്റിൽ അക്കാര്യം പ്രത്യേക അജണ്ടയായി കൊണ്ടുവന്ന് തീരുമാനമെടുക്കുന്നതിന് പകരമാണ് ഇൗ സൂത്രപ്പണിക്ക് സർവകലാശാല മുതിർന്നത്.
പ്ലസ് ടു കഴിയുന്ന വിദ്യാർഥികളിൽ 30 ശതമാനം പേർക്ക് മാത്രമാണ് കോളജുകളിൽ റെഗുലർ കോഴ്സിൽ പ്രവേശനം ലഭിക്കുന്നത്. ശേഷിക്കുന്നവരിൽ കേരള സർവകലാശാലക്ക് കീഴിലെ ഏകദേശം കാൽലക്ഷത്തോളം വിദ്യാർഥികൾ ഇത്രയും കാലം പാരലൽ കോളജുകളെയാണ് ബിരുദപഠനത്തിന് ആശ്രയിച്ചിരുന്നത്.
ഇൗ അവസരമാണ് പുതിയ അധ്യയനവർഷം മുതൽ നിഷേധിക്കപ്പെടുന്നത്. പാരലൽ കോഴ്സിന് ആന്വൽ സ്കീമും റെഗുലർ കോഴ്സിന് സെമസ്റ്റർ സ്കീമും ആണ് നിലവിലുള്ളത്. എന്നാൽ, രണ്ടിെൻറയും സിലബസ് ഒന്നുതെന്നയാണ്.
ബിരുദ കോഴ്സ് പഠനത്തിന് അവസരം ഒരുക്കുന്ന നാന്നൂറോളം പാരലൽ കോളജുകൾ കേരള സർവകലാശാല പരിധിയിൽ ഉണ്ട്. പ്രൈവറ്റ് രജിസ്ട്രേഷൻ നിർത്തലാക്കുന്നതോടെ ഇവിടങ്ങളിലെ നൂറുകണക്കിന് അധ്യാപകർ തൊഴിൽരഹിതരാകും. അതേസമയം, ബിരുദകോഴ്സിന് പ്രൈവറ്റ് ആയി രജിസ്റ്റ് ചെയ്തേക്കാവുന്ന കാൽലക്ഷത്തോളം വരുന്ന വിദ്യാർഥികളെ പഠിപ്പിക്കുന്നതിന് ആവശ്യമായ ഭൗതികസൗകര്യങ്ങളൊന്നും സർവകലാശാലക്ക് ഇെല്ലന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.