സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി ചട്ടവിരുദ്ധമെന്ന് കേരള വി.സി
text_fieldsതിരുവനന്തപുരം: കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി ചട്ടവിരുദ്ധമെന്ന് കേരള വി.സി. സെനറ്റ്അംഗങ്ങളെ പിൻവലിച്ച തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വി.സി ഗവര്‍ണര്‍ക്ക് കത്തയച്ചു. ഉത്തരവിൽ അവ്യക്തതകളും നിയമതടസവുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിസി ഗവർണർക്ക് കത്ത് എഴുതിയത്.
എക്സ് ഒഫിഷ്യോ അംഗങ്ങളായ നാല് വകുപ്പു മേധാവികൾ ഔദ്യോഗിക തിരക്ക് മൂലമാണ് യോഗത്തിൽ നിന്ന് വിട്ടുനിന്നതെന്നും, സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഉത്തരവിൽ ഗവർണർക്ക് പകരം ഗവർണറുടെ സെക്രട്ടറി ഒപ്പുവച്ചത് ചട്ട വിരുദ്ധമാണെന്നും കത്തിൽ വി.സി ചൂണ്ടിക്കാട്ടിച്ചു.
സെനറ്റ് യോഗത്തിൽ നിന്നും വിട്ടുനിന്ന ചാൻസ്‍ലറുടെ നോമിനികളെയാണ് ശനിയാഴ്ച്ച ഗവര്‍ണര്‍ പിൻവലിച്ചത്. ഗവർണര്‍ക്കെതിരെ കോടതിയെ സമീപിക്കാൻ കേരള സർവകലാശാലയിലെ സി.പി.എം സെനറ്റ് അംഗങ്ങൾ തീരുമാനിച്ചു. സി.പി.എമ്മിന്‍റെ രണ്ട് അംഗങ്ങൾ അടക്കം തന്‍റെ നോമിനികളായ 15 പേരെ കഴിഞ്ഞ ദിവസം ഗവർണര്‍ പിൻവലിച്ചിരുന്നു.
വൈസ് ചാൻസലർമാരുടെ നിയമന ഉത്തരവുകളിലും, വിവിധ നാമ നിർദേശങ്ങളിലും ഗവർണറുടെ ഉത്തരവിൻ പ്രകാരം സെക്രട്ടറിയാണ് ഒപ്പ് വയ്ക്കുന്നത്. സെനറ്റ് നിന്നും പുറത്താക്കപ്പെട്ടവർക്ക് കോടതിയെ സമീപിച്ചു സ്റ്റേ ലഭിക്കാൻ സഹായകമാവുന്നതിനാണ് ഗവർണറുടെ ഉത്തരവ് നടപ്പാക്കാൻ വി.സി മടിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
2011 ൽ സർക്കാർ നാമനിർദേശം ചെയ്ത ആറ് സെനറ്റ് അംഗങ്ങളെയും, 2012 ൽ ഗവർണർ നാമനിർദേശം ചെയ്ത മൂന്ന് സെനറ്റ് അംഗങ്ങളെയും പുറത്താക്കിയതിനെതിരെ കോടതിയെ സമീപിച്ചുവെങ്കിലും, പുറത്താക്കൽ നടപടി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.