കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് വാഴ്സിറ്റിയിൽ ഡിഗ്രി, പി.ജി, പിഎച്ച്.ഡി പ്രവേശനം
text_fieldsകേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂനിവേഴ്സിറ്റിയുടെ മൂന്നുവർഷത്തെ പിഎച്ച്.ഡി, എം.വി.എസ്.സി, എം.ടെക്, എം.എസ്, എം.എസ്സി, ഡിഗ്രി, ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ http://application.kvasu.ac.in ൽ ഒാൺലൈനായി ജൂലൈ 25വരെയും ഹാർഡ്കോപ്പി ജൂലൈ 31വരെയും സ്വീകരിക്കും.
വാഴ്സിറ്റിയുടെ വിവിധ കോളജുകളിലായിട്ടാണ് പഠനാവസരം. ബി.വി.എസ്.സി ആൻഡ് എ.എച്ച്, ബി.ടെക് ഡെയറി ടെക്നോളജി, ഫുഡ് ടെക്നോളജി കോഴ്സുകളിലേക്കുള്ള പ്രവേശന എൻട്രൻസ് പരീക്ഷാ കമീഷണറുടെ റാങ്ക് ലിസ്റ്റിൽനിന്നാണ്. മറ്റെല്ലാ കോഴ്സുകളിലേക്കും വാഴ്സിറ്റി നേരിട്ടാണ് പ്രവേശനം നൽകുന്നത്. പ്രവേശന പരീക്ഷയുണ്ട്.
ബി.എസ്സി തലത്തിൽ പോൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് അഡ്മിനിസ്ട്രേഷനിലും ഡിപ്ലോമ തലത്തിൽ ഡെയറി സയൻസ്, പോൾട്രി പ്രൊഡക്ഷൻ, ലബോറട്ടറി ടെക്നിക്സ്, ഫുഡ് ടെക്നോളജി എന്നിവയിലുമാണ് പഠനാവസരം. ശാസ്ത്രവിഷയങ്ങളിൽ പ്ലസ്ടു വിജയിച്ചവർക്ക് അപേക്ഷിക്കാം.
റഗുലർ എം.ടെക് കോഴ്സുകളിൽ ഡെയറി ടെക്നോളജി, ഡെയറി കെമിസ്ട്രി, ഡെയറി മൈക്രോബയോളജി സ്പെഷലൈസേഷനുകളാണ്. ഡെയറി ടെക്നോളജി ബിരുദക്കാർക്ക് അപേക്ഷിക്കാം.
റഗുലർ എം.എസ് കോഴ്സിൽ വൈൽഡ്ലൈഫ് സ്റ്റഡീസ്, എം.എസ്.സി കോഴ്സിൽ ബയോസ്റ്റാറ്റിക്സ്, ക്വാളിറ്റി കൺട്രോൾ ഇൻ ഡെയറി ടെക്നോളജി, ബേയാകെമിസ്ട്രി ആൻഡ് മോളിക്കുലർ ബയോളജി, അപ്ലൈഡ് മൈക്രോബയോളജി, അനിമൽ ബയോടെക്നോളജി, അനിമൽ സയൻസസ് വിഷയങ്ങളിലാണ് പഠനാവസരം.
പി.ജി ഡിപ്ലോമ തലത്തിൽ ക്ലൈമറ്റ് സർവിസസ് ഇൻ അനിമൽ അഗ്രികൾചർ, ക്ലൈമറ്റ് സർവിസസ്, വെറ്ററിനറി കാർഡിയോളജി, വെറ്ററിനറി അനസ്തേഷ്യ വിഷയങ്ങളിൽ പ്രവേശനം നേടാം.
പിഎച്ച്.ഡിക്ക് വെറ്ററിനറി വിഷയങ്ങൾക്കുപുറമെ ബയോസയൻസ്, ക്ലൈമറ്റ് ചേഞ്ച് ഇൻ അനിമൽ അഗ്രികൾചർ എന്നീ മേഖലകളിലാണ് ഗവേഷണ പഠനാവസരം. എൻട്രൻസ് പരീക്ഷ ഉൾപ്പെടെ എല്ലാ കോഴ്സുകളുടെയും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് http:/application.kvasu.ac.in ൽനിന്ന് ഡൗൺലോഡ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.