കെടാവിളക്ക് ഒ.ബി.സി സ്കോളർഷിപ്പിന് അപേക്ഷിക്കാം
text_fieldsതിരുവനന്തപുരം : കേന്ദ്ര സർക്കാർ നിർത്തലാക്കിയ ഒ.ബി.സിസ്കോളർഷിപ്പിന് പകരമായി കേരളം ആവിഷ്ക്കരിച്ച കെടാവിളക്ക് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം ഒന്നുമുതൽ എട്ടാം ക്ലാസ് വരെയുള്ള ഒ.ബി.സി വിദ്യാർത്ഥികളുടെ സ്കോളർഷിപ്പാണ് കേന്ദ്ര സർക്കാർ നിർത്തലാക്കിയത്. ഇതിനു പകരമായി സംസ്ഥാന സർക്കാർ ബജറ്റിൽ തുക വകയിരുത്തി നടപ്പാക്കുന്ന പദ്ധതിയാണ് കെടാവിളക്ക്.
സർക്കാർ എയ്ഡഡ് സ്‌ക്കൂളുകളിലെ ഒന്നു മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി. വിദ്യാർഥികൾക്ക് പ്രതിവർഷം 1500 രൂപ വീതമാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. മുൻവർഷം വാർഷിക പരീക്ഷയിൽ 90 ശതമാനവും അതിൽ കൂടുതൽ മാർക്കും, ഹാജരും, 2.50 ലക്ഷം രൂപ വരെ വരുമാനം ഉള്ളവരെയാണ് ഈ പദ്ധതി പ്രകാരം പരിഗണിക്കുന്നത്.
വിദ്യാർഥികൾ സ്ക്കൂളുകളിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 2023 നവംബർ 15. ലഭ്യമായ അപേക്ഷകൾ സ്ക്കൂൾ അധികൃതർ egrantz 3.0 എന്ന പോർട്ടലിലൂടെ 2023 നവംബർ 30 വരെ ഓൺലൈൻ വഴി ഡാറ്റാ എൻട്രി പൂർത്തീകരിച്ച് സമർപ്പിക്കണം. വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലർ (അപേക്ഷാ ഫോറം മാതൃക ഉൾപ്പടെ) www.egrantz.kerala.gov.in, www.bcdd.kerala.gov.inഎന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.