കൈറ്റ് വിക്ടേഴ്സിൽ 10, പ്ലസ് ടു സംശയനിവാരണത്തിന് ലൈവ് ഫോൺ-ഇൻ
text_fieldsതിരുവനന്തപുരം: പൊതുപരീക്ഷകളിൽ 10, പ്ലസ് ടു ക്ലാസുകളുടെ സംശയനിവാരണത്തിനുള്ള തൽസമയ ഫോൺ-ഇൻ പരിപാടി കൈറ്റ് വിക്ടേഴ്സിൽ വ്യാഴാഴ്ച ആരംഭിക്കും. മുഴുവൻ ക്ലാസുകളുടെയും സമയക്രമവും മാറ്റിയിട്ടുണ്ട്. 10-ാം ക്ലാസുകാർക്ക് വൈകീട്ട് 5.30 മുതൽ ഏഴുവരെയും പ്ലസ് ടു വിഭാഗത്തിന് രാത്രി 7.30 മുതൽ ഒമ്പത് വരെയും 1800 425 9877 ടോൾഫ്രീ നമ്പറിലൂടെ സംശയനിവാരണം നടത്താം. പത്താം ക്ലാസിലേത് തൊട്ടടുത്ത ദിവസം രാവിലെ ആറുമുതൽ പുനഃസംപ്രേഷണം ചെയ്യും.
പത്താംക്ലാസിൽ മാർച്ച് മൂന്നുമുതൽ അഞ്ചുവരെ തുടർച്ചയായി രസതന്ത്രം, ജീവശാസ്ത്രം, സാമൂഹികശാസ്ത്രം വിഷയങ്ങളും ഏഴുമുതൽ 11 വരെ ഭൗതികശാസ്ത്രം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഗണിതം വിഷയങ്ങളുമാണ് ലൈവ് ഫോൺ-ഇൻ. മാർച്ച് 12ന് ഭാഷാവിഷയങ്ങളും ലൈവ് നൽകും. പ്ലസ് ടു വിഭാഗത്തിന് മാർച്ച് മൂന്നുമുതൽ 12 വരെ തുടർച്ചയായി കെമിസ്ട്രി, ഫിസിക്സ്, ഹിസ്റ്ററി, മാത്സ്, ഇക്കണോമിക്സ്, കമ്പ്യൂട്ടർ സയൻസ്/ആപ്ലിക്കേഷൻ, ഇംഗ്ലീഷ്, ബയോളജി, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി വിഷയങ്ങളും മാർച്ച് 13ന് ഭാഷാവിഷയങ്ങളും 14ന് പൊളിറ്റിക്കൽ സയൻസും ലൈവ് ഫോൺ-ഇൻ പരിപാടിയിൽ ലഭ്യമാക്കും. കൈറ്റ് വിക്ടേഴ്സ് പ്ലസിൽ അടുത്തദിവസം പത്താംക്ലാസ് രാത്രി 7.30 നും പ്ലസ് ടു വൈകുന്നേരം 5.30 നും പുനഃസംപ്രേഷണം ചെയ്യും.
മറ്റു ക്ലാസുകൾ
മാർച്ച് മൂന്ന് മുതൽ പ്ലസ് വൺ ക്ലാസുകൾ രാവിലെ 7.30 മുതൽ 10.30 വരെ (ദിവസവും ആറു ക്ലാസുകൾ). പുനഃസംപ്രേഷണം പിറ്റേദിവസം കൈറ്റ് വിക്ടേഴ്സ് പ്ലസിൽ ഉച്ചക്ക് 12.30 മുതൽ 3.30 വരെ. പ്രീ-പ്രൈമറി രാവിലെ 10.30നും ഒന്നും രണ്ടും ക്ലാസുകൾ ഉച്ചക്ക് 12.00നും 12.30നും. പുനഃസംപ്രേഷണം പിറ്റേദിവസം കൈറ്റ് വിക്ടേഴ്സ് പ്ലസിൽ വൈകുന്നേരം 3.30നും രാവിലെ ഏഴിനും 7.30നും.
മൂന്ന്, നാല് ക്ലാസുകൾക്ക് ഇനി ദിവസവും രണ്ടു ക്ലാസുകൾ (ഉച്ചക്ക് ഒന്ന് മുതൽ രണ്ട് വരെയും രണ്ടുമുതൽ മൂന്നുവരെയും). പുനഃസംപ്രേഷണം രാവിലെ എട്ടിനും ഒമ്പതിനും. അഞ്ചും ഏഴും ക്ലാസുകൾ ഉച്ചക്ക് മൂന്നിനും 3.30 നും (പുനഃസംപ്രേഷണം 10.30നും 11 നും).
ആറാം ക്ലാസിന്റെ സംപ്രേഷണം പൂർത്തിയായി. എട്ടിന് വൈകുന്നേരം നാല് മുതൽ 5.30 വരെ മൂന്നു ക്ലാസുകളും (പുനഃസംപ്രേഷണം അടുത്തദിവസം 11 മുതൽ കൈറ്റ്-വിക്ടേഴ്സ് പ്ലസിൽ) ഒമ്പതിന് രാവിലെ 11 മുതൽ 12 വരെ രണ്ടു ക്ലാസുകളും നടക്കും (പുനഃസംപ്രേഷണം വൈകുന്നേരം നാലുമുതൽ, കൈറ്റ്-വിക്ടേഴ്സ് പ്ലസിൽ അടുത്ത ദിവസം). പൊതുപരീക്ഷയുള്ള കുട്ടികൾക്ക് സാധാരണ ക്ലാസുകൾക്ക് പുറമെ പരീക്ഷക്ക് സഹായകമാകുന്ന വിധത്തിലുള്ള റിവിഷൻ ക്ലാസുകളും ഓഡിയോ ബുക്കുകളും കൈറ്റ് പുറത്തിറക്കിയിട്ടുണ്ട്. മുഴുവൻ ക്ലാസുകളും സമയക്രമവും firstbell.kite.kerala.gov.in പോർട്ടലിൽ ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.