എം.ബി.ബി.എസ് പഠന സാധ്യതകൾ അറിയാം; മാധ്യമം വെബിനാർ നാളെ
text_fieldsകോഴിക്കോട്: ഉന്നത പഠനത്തിനായി കേരളത്തിലും കർണാടകയിലും തമിഴ്‌നാടിനും പുറമെ, ജോർജിയ, പോളണ്ട്, റഷ്യ, മൾഡോവ, അർമീനിയ, കസാഖ്സ്താൻ, കിർഗിസ്താൻ, ഉസ്ബെകിസ്താൻ, അസർബൈജാൻ, ന്യൂസിലൻഡ്, മലേഷ്യ, ഈജിപ്ത്, കാനഡ, നെതർലൻഡ്സ് എന്നിവിടങ്ങളിലെ പ്രശസ്ത സർവകലാശാലകളിൽ എം.ബി.ബി.എസ് പഠനം ആഗ്രഹിക്കുന്നവർക്കായി മാധ്യമത്തിന്‍റെ നേതൃത്വത്തിലുള്ള വെബിനാർ ഈമാസം 14ന് നടക്കും.
ഹെൽപ് അബ്രോഡ് സ്ഥാപനവുമായി ചേർന്ന് നടത്തുന്ന സൗജന്യ വെബിനാർ ഞായറാഴ്ച ഇന്ത്യൻ സമയം വൈകീട്ട് ഏഴിന് സൂം പ്ലാറ്റ്ഫോമിലാണ് നടക്കുക. വിദേശത്തെ ഉന്നത പഠന സാധ്യതകളെക്കുറിച്ചുള്ള സമഗ്രമായ വിവരം വെബിനാർ നൽകും. വിവിധ സർവകലാശാലകളിലെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും സംശയനിവാരണത്തിനുമുള്ള അവസരവും ഉണ്ടാകും. വിദേശത്ത് പഠനത്തിനായി സർവകലാശാലകൾ തെരഞ്ഞെടുക്കാനുള്ള വിദഗ്ധ ഉപദേശങ്ങളും ലഭ്യമാകുന്ന സ്കോളർഷിപ് സാധ്യതകളെക്കുറിച്ചും വെബിനാറിലൂടെ അറിയാം. കോഴ്സുകളുടെ വിവരങ്ങൾ, പ്രവേശന രീതി, കോഴ്സുകളുടെ ദൈർഘ്യം, പാർട്ട് ടൈം ജോലി, കോഴ്സ് പൂർത്തിയായശേഷമുള്ള കാര്യങ്ങൾ തുടങ്ങിയ എല്ലാ വിവരങ്ങളും വിദഗ്ധർ പങ്കുവെക്കും. വെബിനാറിൽ പങ്കെടുക്കുന്നതിനുള്ള സൗജന്യ രജിസ്ട്രേഷനായി www.madhyamam.com/webinar സന്ദർശിക്കുക. വിവരങ്ങൾക്ക് ഫോൺ: 9037 640 007.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.