കോട്ടക്കൽ യൂനിവേഴ്സൽ ജെ.ഇ.ഇ റിപ്പീറ്റേഴ്സ് ബാച്ച് നാളെ മുതൽ
text_fieldsകോട്ടക്കൽ: കോട്ടക്കൽ യൂനിവേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ടിൽ, എൻ.ഐ.ടി പ്രവേശനം ആഗ്രഹിക്കുന്നവർക്കായി ജെ.ഇ.ഇ റിപ്പീറ്റേഴ്സ് ബാച്ചുകൾ തിങ്കളാഴ്ച ആരംഭിക്കും. ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ 80 ശതമാനത്തിനു മുകളിൽ സ്കോർ ചെയ്തവർക്ക് 100 ശതമാനം ഫീസിളവും 90 ശതമാനം നേടിയവർക്ക് 100 ശതമാനം കോഴ്സ് ഫീസും ഹോസ്റ്റൽ ഫീസും ഇളവുണ്ട്.
പ്ലസ് ടു സയൻസ്, മാത്ത്സ് വിഷയങ്ങളിൽ 800 മാർക്ക് നേടിയവർക്ക് 100 ശതമാനം, 791 മുതൽ 799 വരെ 50 ശതമാനം, 781 മുതൽ 790 വരെ 40 ശതമാനം, 771 മുതൽ 780 വരെ 30 ശതമാനം, 761 മുതൽ 770 വരെ 20 ശതമാനം, 721 മുതൽ 760 വരെ 10 ശതമാനം ഫീസിളവ് നൽകുന്നു. നീറ്റ് റിപ്പീറ്റേഴ്സ്, റീ റിപ്പീറ്റേഴ്സ് പുതിയ ബാച്ചുകൾ 15ന് ആരംഭിക്കും. നീറ്റ് സ്കോർ 400 മുതൽ 450 വരെ നേടിയവർക്ക് 50 ശതമാനം ഫീസിളവും 450 മുതൽ 500 വരെ സ്കോർ നേടിയവർക്ക് 100 ശതമാനം ഫീസിളവും 500ന് മുകളിൽ നേടിയവർക്ക് 100 ശതമാനം കോഴ്സ് ഫീസ്, ഹോസ്റ്റൽ ഫീസ് ഇളവും നൽകുന്നു. തൽക്കാലം ഒ.എം.ആർ നോക്കി കിട്ടിയ സ്കോറും പിന്നീട് എൻ.ടി.എ സ്കോറും പരിഗണിക്കും.
പത്താം ക്ലാസ് പൂർത്തിയാക്കിയവർക്കായി യൂനിവേഴ്സൽ പബ്ലിക് സ്കൂൾ പ്ലസ് വൺ പ്രവേശനത്തിന് 18ന് വീണ്ടും ടാലന്റ് സെർച് പരീക്ഷ നടത്തുന്നു. പത്തിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്ത്സ് ആസ്പദമാക്കിയാകും ചോദ്യങ്ങൾ. എസ്.എസ്.എൽ.സിക്കാർക്കും സി.ബി.എസ്.ഇക്കാർക്കും വെവ്വേറെ പേപ്പറാണ്. അപേക്ഷകൾ ഓൺലൈനായി www.universalpublicschool.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 9895165807, 9037232411, 9946665807.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.