കെ.ടി.യു വെബിനാർ സീരീസ്
text_fieldsതിരുവനന്തപുരം: എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല സംഘടിപ്പിക്കുന്ന വെബിനാർ സീരീസിെൻറ രണ്ടാം ദിവസമായ നാളെ രണ്ടു സെഷനുകൾ നടക്കും.എൻജിനീയറിംഗ് കോളേജുകളെ നവീകരണത്തിെൻറയും സ്റ്റാർട്ടപ്പുകളുടെയും സംസ്കാരത്തിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെ സയൻസ് ആൻഡ് ടെക്നോളജി വകുപ്പിെൻറ ഐ.ടി.ബി.ഐ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ കോളേജുകളെ പ്രാപ്തരാക്കുക എന്നതാണ് വെബിനാറിെൻറ ലക്ഷ്യം.
രാവിലെ 11 നു ആരംഭിക്കുന്ന സെഷൻ വൈസ് ചാൻസലർ ഡോ. എം എസ് രാജശ്രീ ഉദ്ഘാടനം ചെയ്യും. ഡോ. അഭയ് ജെറെ, ചീഫ് ഇന്നൊവേഷൻ ഓഫീസർ, ഇന്നൊവേഷൻ സെൽ, എച്ച്ആർഡി, വിവിധ എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നുള്ള അധ്യാപകരുമായി സംവദിക്കും.
നിധി പദ്ധതികളെക്കുറിച്ചുള്ള വൈകുന്നേരം 3.30 ന് ആരംഭിക്കുന്ന സെഷനിൽ, ഐ.എസ്.ബി.എ വൈസ് പ്രസിഡൻറും വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ടി.ബി.ഐ ജനറൽ മാനേജരുമായ ഡോ. എ. ബാലചന്ദ്രൻ സംസാരിക്കും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://tinyurl.com/ktu-innovate ൽ രജിസ്റ്റർ ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.