വിദ്യാര്‍ഥികൾക്ക് സുരക്ഷിത യാത്ര ഒരുക്കാൻ കുവൈത്ത് പബ്ലിക് ട്രാൻസ്പോർട്ടേഷൻ കമ്പനി
text_fieldsകുവൈത്ത് സിറ്റി: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സുരക്ഷിത യാത്ര ഒരുക്കാന്‍ കുവൈത്ത് പബ്ലിക് ട്രാൻസ്പോർട്ടേഷൻ കമ്പനി. 16,500 വിദ്യാർഥികൾക്ക് പുതിയ സര്‍വിസിന്റെ ഗുണം ലഭിക്കുമെന്ന് കെ.പി.ടി.സി സി.ഇ.ഒ മൻസൂർ അൽ സാദ് അറിയിച്ചു. 760 ബസുകളാണ് നിരത്തിലിറക്കുക. സ്കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷക്ക് മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് 'കെ-സ്കൂള്‍' പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ അഞ്ച് ഗവർണറേറ്റിലേക്കും ബസുകളുടെ സര്‍വിസ് ലഭ്യമാകും.
ബസ് സര്‍വിസുകളില്‍ കുട്ടികളുടെ എണ്ണവും ആവശ്യകതയും അനുസരിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്ന് കെ.പി.ടി.സി അധികൃതര്‍ അറിയിച്ചു. ഡ്രൈവര്‍മാരുടെ നീക്കങ്ങള്‍ പൂര്‍ണമായി നിരീക്ഷിക്കാന്‍ കഴിയുന്ന സംവിധാനം എല്ലാ ബസുകളിലും സ്ഥാപിച്ചിട്ടുണ്ട്. കുവൈത്ത് സര്‍ക്കാറിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം എല്ലാ കുട്ടികള്‍ക്കും സീറ്റ് ബെല്റ്റടക്കമുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികളുടെ യാത്രാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ശ്രമങ്ങളെയും സഹകരണത്തെയും അൽ-സാദ് പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.