ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ്ങിൽ എം.ടെക്, എം.എസ്അവസാന തീയതി മാർച്ച് 31
text_fieldsകേന്ദ്ര ബഹിരാകാശ വകുപ്പിനു കീഴിൽ ഡറാഡൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് (IIRS) ഇക്കൊല്ലം നടത്തുന്ന ഇനിപറയുന്ന കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
*എം.ടെക്- റിമോട്ട് സെൻസിങ് ആൻഡ് ജി.ഐ.എസ്: സ്പെഷലൈസേഷനുകൾ- അഗ്രികൾചർ ആൻഡ് സോയിൽസ്, ഫോറസ്റ്റ് റിസോഴ്സസ് ആൻഡ് ഇക്കോ സിസ്റ്റം അനാലിസിസ്, ജിയോസയൻസസ്, മറൈൻ ആൻഡ് അറ്റ്മോസ്ഫിയറിങ് സയൻസസ്, അർബൻ ആൻഡ് റീജനൽ സ്റ്റഡീസ്, വാട്ടർ റിസോഴ്സസ്, സാറ്റലൈറ്റ് ഇമേജ് അനാലിസിസ് ആൻഡ് ഫോട്ടോഗ്രാമെറ്ററി, ജിയോ ഇൻഫർമാറ്റിക്സ്, നാച്വറൽ ഹസാർഡ്സ് ആൻഡ് ഡിസാസ്റ്റർ റിസ്ക്സ് മാനേജ്മെൻറ്.
*പി.ജി ഡിപ്ലോമ-റിമോട്ട് സെൻസിങ് ആൻഡ് ജി.ഐ.എസ്: സ്പെഷലൈസേഷനുകൾ- അഗ്രികൾചർ ആൻഡ് സോയിൽസ്, ഫോറസ്റ്റ് റിസോഴ്സസ് ആൻഡ് ഇക്കോസിസ്റ്റം അനാലിസിസ്, ജിയോസയൻസസ്, മറൈൻ ആൻഡ് അറ്റ്മോസ്ഫെറിക് സയൻസസ്, അർബൻ ആൻഡ് റീജനൽ സ്റ്റഡീസ്, വാട്ടർ റിസോഴ്സസ്, സാറ്റലൈറ്റ് ഇമേജ് അനാലിസിസ് ആൻഡ് ഫോട്ടോഗ്രാമെറ്ററി, നാച്വറൽ ഹസാർഡ്സ് ആൻഡ് ഡിസാസ്റ്റർ റിസ്ക് മാനേജ്മെൻറ്, സ്പെഷൽ ഡേറ്റ സയൻസ്.
*മാസ്റ്റർ ഓഫ് സയൻസ്- ജിയോ ഇൻഫർമേഷൻ സയൻസ് ആൻഡ് എർത്ത് ഒബ്സർവേഷൻ (സ്പെഷലൈസേഷൻ -ജിയോ ഇൻഫർമാറ്റിക്സ്). ഇതേ ഡിസിപ്ലിനിൽ പി.ജി ഡിപ്ലോമ പ്രോഗ്രാമിലും പ്രവേശനമുണ്ട്.കോഴ്സുകളുടെ വിശദാംശങ്ങൾ, പ്രവേശന മാനദണ്ഡം, സീറ്റുകളുടെ എണ്ണം, കോഴ്സ് ഫീസ്, പഠന കാലയളവ് ഉൾപ്പെടെ വിശദ വിവരങ്ങൾ www.iirs.gov.in/academiccalenderൽ ലഭ്യമാണ്. അപേക്ഷകൾ നിർദേശാനുസരണം മാർച്ച് 31നകം സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.