യു.കെയിലെ ഉന്നത പഠന സാധ്യതകളെക്കുറിച്ചറിയാം; മാധ്യമം വെബിനാർ ഇന്ന്
text_fieldsബംഗളൂരു: യു.കെയിലെ പ്രശസ്ത സർവകലാശാലകളിൽനിന്നും ബിരുദ-ബിരുദാനന്തര പഠനം ആഗ്രഹിക്കുന്നവർക്കായി 'മാധ്യമ'ത്തിെൻറ നേതൃത്വത്തിൽ നടക്കുന്ന വെബിനാർ വെള്ളിയാഴ്ച വൈകീട്ട് ഏഴിന് തുടങ്ങും. വിദ്യാഭ്യാസ മേഖലയിൽ 24 വർഷത്തിലധികം പ്രവൃത്തി പരിചയമുള്ള മൈക്രോടെക് സ്റ്റഡി അബ്രോഡുമായി ചേർന്നാണ് വെബിനാർ സംഘടിപ്പിക്കുന്നത്. യു.കെയിലെ ഉന്നത പഠന സാധ്യതകളെക്കുറിച്ചുള്ള സമഗ്രവിവരം വിദ്യാർഥികൾക്ക് വെബിനാറിലൂടെ ലഭിക്കും. വിവിധ സർവകലാശാലകളിലെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും സംശയനിവാരണത്തിനും അവസരമുണ്ടാകും.
ഏറ്റവും പുതിയ റാങ്കിങ് പ്രകാരം ലോകത്തെ തന്നെ മികച്ച പത്തു സർവകലാശാലകളിൽ നാലെണ്ണം യു.കെയിലാണ്. യു.കെയിൽ പഠനത്തിനായി യൂനിവേഴ്സിറ്റികൾ തെരഞ്ഞെടുക്കാനുള്ള വിദഗ്ധ ഉപദേശങ്ങളും സ്കോളർഷിപ് സാധ്യതകളെക്കുറിച്ചും വെബിനാറിലൂടെ അറിയാം. ക്ലാസുകളുടെ ക്രമീകരണം, ക്വാറൻറീൻ വ്യവസ്ഥകൾ, കോഴ്സുകളുടെ വിവരങ്ങൾ, പ്രവേശന രീതി, കോഴ്സുകളുടെ ദൈർഘ്യം, പാർട്ടൈം ജോലി, കോഴ്സ് പൂർത്തിയായശേഷമുള്ള കാര്യങ്ങൾ, യു.കെയിലെ മാത്രം ഹൈലൈറ്റായ സാൻഡ് വിച്ച് കോഴ്സുകൾ തുടങ്ങിയ എല്ലാ വിവരങ്ങളും വിദഗ്ധർ വെബിനാറിലൂടെ പങ്കുവെക്കും.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധനായ കെ.എച്ച്. ജറീഷ്, യൂനിവേഴ്സിറ്റി ഒാഫ് വൂൾവർഹാംപ്ടൺ സൗത്ത് ഏഷ്യ റീജനൽ മാനേജർ ക്രാന്തി കുമാർ ഗുഡെല്ലി, കോവെൻട്രി യൂനിവേഴ്സിറ്റി റീജനൽ റെപ്രസെ േൻററ്റിവ് ഒാഫിസർ പ്രിയ ഫുൽഫാഗർ, അഗ്ലിയ റസ്കിൻ യൂനിവേഴ്സിറ്റിയുടെ ഇന്ത്യൻ റെപ്രസെേൻററ്റിവ് ആഗ്നസ് ആൻ ആേൻറാ, ഡി മാൻഫോർട്ട് യൂനിവേഴ്സിറ്റി സീനിയർ കൺട്രി മാനേജർ ബിവിൻ ബോബൻ, യു.കെ ഗ്ലാസ്ഗോ മൈക്രോടെക് റെസിഡൻറ് റെപ്രസെ േൻററ്റിവ് പ്രഫ. അബ്ദുൽ തുടങ്ങിയവർ മുഖ്യാതിഥികളാണ്. സൗജന്യ രജിസ്ട്രേഷനായി www.madhyamam.com/eduwebinar സന്ദർശിക്കുക. ഫോൺ: 8590600663, 6238869164.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.