പ്രകാശത്തെ പഠിച്ച് തൊഴിലുറപ്പാക്കാം
text_fieldsഅധികമാരും തിരഞ്ഞെടുക്കാതെ പോകുന്ന ഒരു മേഖലയാണ് ഫോട്ടോണിക്സ്. പ്രകാശ സാങ്കേതികവിദ്യക്ക് ദൈനംദിന ജീവിതത്തിൽ സ്വാധീനം ഏറിവരുന്ന സാഹചര്യത്തിൽ ഏറെ സ്കോപ്പുള്ള വിഷയമായി ഫോട്ടോണിക്സ് മാറിക്കൊണ്ടിരിക്കുകയാണ്. പ്രകാശകണികകളാണ് ഫോട്ടോണുകൾ.
ഇലക്‌ട്രോണുകൾ ഉപയോഗിച്ചുള്ള സാങ്കേതികവിദ്യയെ ഇലക്‌ട്രോണിക്‌സ് എന്നു പറയുന്നതുപോലെതന്നെയാണ് ഫോട്ടോണിക്സും. ഫോട്ടോണുകൾ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയാണിത്. പ്രകാശകണങ്ങളുടെ വേഗവും അതിനു വഹിക്കാൻ സാധിക്കുന്ന വിവരങ്ങളുടെ ശേഷിയുമാണ് ഈ തൊഴിൽ മേഖലയെ വേറിട്ടുനിർത്തുന്നത്.
ഇതിൽ തൊഴിലവസരങ്ങൾ വളരെ കൂടുതലാണ്. ബിരുദാനന്തര ബിരുദ തലത്തിലാണ് ഫോട്ടോണിക്സിൽ പഠനം ലഭ്യമാകുന്നത്. തുടർന്ന് വിശാലമായ ഗവേഷണ സാധ്യതകളുമുണ്ട്. 50 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾ ഉൾപ്പെടുന്ന സയൻസ് വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് കോഴ്സിന് അപേക്ഷിക്കാം. പഠിച്ചിറങ്ങിയാൽ വിശാല തൊഴിൽ സാധ്യതകളാണ് ഈ കോഴ്സിനുള്ളത്.
വാഹന നിർമാണ കമ്പനികൾ മുതൽ എയ്റോസ്പേസ് മേഖലയിൽ വരെ ഫോട്ടോണിക്സ് പഠിച്ചിറങ്ങിയവരെ വൻ ശമ്പളത്തിൽ നിയമിച്ചുവരുന്നു. റിമോട്ട് സെൻസിങ് ഉൾപ്പെടെയുള്ള മേഖലകൾ, ഐ.എസ്.ആർ.ഒ പോലെയുള്ള സ്ഥാപനങ്ങൾ, ബഹുരാഷ്ട്ര കമ്പനികളുടെ ഗവേഷണ വികസന വിഭാഗം എന്നിവിടങ്ങളിലും സാധ്യതകളുണ്ട്. കേരളത്തിൽ കുസാറ്റിലെ സ്കൂൾ ഓഫ് ഫോട്ടോണിക്സ്, പഠനരംഗത്ത് പ്രശംസ പിടിച്ചുപറ്റിയ ഒന്നാണ്. കോമൺ എൻട്രൻസ് ടെസ്റ്റ് വഴിയാണ് പ്രവേശനം. കൂടാതെ ഐ.ഐ.ടി ഡൽഹി, ഐ.ഐ.ടി മദ്രാസ്, മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തുടങ്ങിയ ഇടങ്ങളിൽ ഫോട്ടോണിക്സ് പഠിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.