ആവേശമുണർത്താൻ ലിജീഷ് കുമാർ ഇന്ന് എജുകഫേയിൽ
text_fields
ദുബൈ: ആവേശമുണർത്തുന്ന കഥകളിലൂടെ വിദ്യാർഥികളെ പ്രചോദിപ്പിക്കുന്ന പ്രമുഖ എഴുത്തുകാരനും അധ്യാപകനുമായ ലിജീഷ് കുമാർ ഇന്ന് എജുകഫേയിൽ എത്തും. എൽ.കെ എന്ന് കുട്ടികൾ സ്നേഹത്തോടെ വിളിക്കുന്ന ലിജീഷ് കുമാർ കേരളത്തിന്റെ വിദ്യാർഥി സമൂഹത്തിനിടയിൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള അധ്യാപകനും എഴുത്തുകാരനുമാണ്. മാനസിക സമ്മർദങ്ങളിൽ നിന്ന് കുട്ടികളെ ആശ്വാസ തീരങ്ങളിലൂടെ വിജയത്തിന്റെ പടവുകൾ കയറാൻ സഹായിക്കുന്ന ഇദ്ദേഹം കേരളത്തിലെ പ്രമുഖ എജുക്കേഷനൽ പ്ലാറ്റ്ഫോമുകളിലൊന്നായ സൈലം ലേണിങ് ആപ്പിന്റെ ഡയറക്ടർ കൂടിയാണ്.
ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മേളയായ എജുകഫേയിൽ വിദ്യാർഥികളുമായി അദ്ദേഹം ഇന്ന് സംവദിക്കും. വ്യാഴാഴ്ച ദുബൈ മുഹൈസിനയിലെ ഇത്തിസലാത്ത് അക്കാദമിയിൽ വ്യാഴാഴ്ച രാവിലെ 10.45നാണ് ഇദ്ദേഹത്തിന്റെ ഇന്ററാക്ടിവ് സെഷൻ. രണ്ട് പതിറ്റാണ്ടോളം കേരളത്തിലെ എൻട്രൻസ് കോച്ചിങ് രംഗത്ത് നിറഞ്ഞുനിൽക്കുന്ന അധ്യാപകമാണ് ലിജീഷ് കുമാർ. നിരവധി പുസ്തകങ്ങളുടെ രചയിതാവു കൂടിയാണിദ്ദേഹം.
സാമൂഹികമായ ഇടപെടലുകളിലൂടെ ശ്രദ്ധേയനായ ലിജീഷ് കുമാർ സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ വിമർശനങ്ങളും അഭിപ്രായപ്രകടനങ്ങളും കേരള സമൂഹം ഏറ്റെടുത്തിരുന്നു. മാനസിക സമ്മർദമില്ലാതാക്കി കുട്ടികളെ ഏറ്റവും മികച്ച കരിയർ തന്നെ എത്തിപ്പിടിക്കാൻ ഇദ്ദേഹത്തിന്റെ പ്രചോദിതമായ അധ്യാപന രീതികൊണ്ട് സാധിക്കുമെന്നതിന്റെ തെളിവാണ് സൈലം ലേണിങ് ആപ് ചുരുങ്ങിയ കാലത്തിനുള്ളിൽ നേടിയ മഹാവിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.