സാക്ഷരത മികവുത്സവം: പരീക്ഷയെഴുതാന്‍ 1074 പേര്
text_fieldsകൽപറ്റ: സംസ്ഥാന സാക്ഷരത മിഷന് അതോറിറ്റി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി ഡിസംബര്‍ 10ന് മികവുത്സവം നടക്കും. അടിസ്ഥാന സാക്ഷരത പരീക്ഷ ഭയം കൂടാതെയെഴുതാന് മുതിര്‍ന്ന പഠിതാക്കളെ സഹായിക്കുന്നതിനാണ് മികവുത്സവമായി മൂല്യനിര്‍ണയം നടത്തുന്നത്. വാചികം, എഴുത്ത്, ഗണിതം എന്നീ വിഭാഗങ്ങളിലായി 150 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ മൂല്യനിര്‍ണയത്തില്‍ 45 മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് സാക്ഷരത സര്‍ട്ടിഫിക്കറ്റ് നല്‍കും.
ജില്ലയിലെ 155 കേന്ദ്രങ്ങളിലായി 1074 പഠിതാക്കള്‍ സാക്ഷരത മികവുത്സവത്തില്‍ പങ്കെടുക്കും. സാക്ഷരത മിഷന് അസിസ്റ്റന്റ് ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്റെ അധ്യക്ഷതയില്‍ മികവുത്സവ നടത്തിപ്പ് സംബന്ധിച്ച് യോഗം ചേര്‍ന്നു. ജില്ല കോഓഡിനേറ്റര്‍ പി.വി. ശാസ്ത പ്രസാദ്, സ്റ്റാഫ് പി.വി. ജാഫര്‍, നോഡല്‍ പ്രേരക് എ. മുരളീധരന് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.