കാർഷിക സർവകലാശാലക്ക് താഴ്ന്ന അക്രഡിറ്റേഷൻ; 14 കോഴ്സുകളുടെ അംഗീകാരം നഷ്ടമായി
text_fieldsതൃശൂർ: കേരള കാർഷിക സർവകലാശാലക്ക് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐ.സി.എ.ആർ) അക്രഡിറ്റേഷൻ ലഭിച്ചത് ഏറ്റവും താഴ്ന്ന 'ബി' ഗ്രേഡിൽ. അംഗീകാരത്തിന് വേണ്ട ഏറ്റവും കുറഞ്ഞ 2.5 പോയൻറ് നേടാത്തതിനെ തുടർന്ന് 14 കോഴ്സുകൾ നഷ്ടമായി.
സെപ്റ്റംബർ 17ന് ചേർന്ന നാഷണൽ അഗ്രികൾച്ചർ എഡ്യൂക്കേഷൻ അക്രഡിറ്റേഷൻ ബോർഡ് യോഗത്തിലാണ് തീരുമാനം. സർവകലാശാല തുടങ്ങിയ മൂന്ന് പുതുതലമുറ കോഴ്സുകളുടെയും അംഗീകാരം നഷ്ടപ്പെട്ടു. ഗ്രേഡ് കുറഞ്ഞതോടെ കേന്ദ്ര ഫണ്ടും കുറയും.
വെള്ളാനിക്കര കാലാവസ്ഥ -ഗവേഷണ അക്കാദമി നടത്തുന്ന പഞ്ചവത്സര ഇൻറഗ്രേറ്റഡ് എം.എസ്സി, തവനൂർ കേളപ്പജി കോളജിലെ ബി.ടെക് ഫുഡ് പ്രോസസിങ്, വെള്ളായണി കോളജ് നടത്തുന്ന പഞ്ചവത്സര പ്ലാൻറ് ബയോടെക്നോളജി എം.എസ്സി കോഴ്സുകൾക്കാണ് അംഗീകാരം നഷ്ടപ്പെട്ടത്. 40 വർഷമായ വെള്ളാനിക്കര സഹകരണ ബാങ്കിങ് കോളജിലെ ബി.എസ്സി, എം.എസ്സി, പിഎച്ച്.ഡി കോഴ്സുകളുടെ അംഗീകാരവും പോയി.
വെള്ളായണി കോളജിലെ പ്രധാന ഡിപ്പാർട്ട്മെൻറുകളിലെ എം.എസ്സി, പിഎച്ച്.ഡി കോഴ്സുകളുടെയും കോളജിലെ ഏറ്റവും പഴക്കംചെന്ന കീട ശാസ്ത്ര വിഭാഗം നടത്തുന്ന എം.എസ്സി, പിഎച്ച്.ഡി കോഴ്സുകളുടെയും അംഗീകാരവും നഷ്ടപ്പെട്ടു.മുമ്പ് അക്രഡിറ്റേഷൻ നൽകുമ്പോൾ ഐ.സി.എ.ആർ മുന്നോട്ടുവെച്ച പ്രധാന നിബന്ധനകളൊന്നും സർവകലാശാല പാലിച്ചില്ല. പ്രധാന തസ്തികകളിൽ ഇൻ-ചാർജ് ഭരണം അവസാനിപ്പിക്കണം എന്നതായിരുന്നു ഒന്ന്. എന്നാൽ, ഇപ്പോഴും തുടരുന്നു. ഗുണനിലവാരം ഉയർത്താനുള്ള ഐ.സി.എ.ആറിെൻറ അഞ്ചാം ഡീൻസ് കമ്മിറ്റി റിപ്പോർട്ടും നടപ്പാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.