Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎൽ.എസ്​.എസ്​,...

എൽ.എസ്​.എസ്​, യു.എസ്​.എസ്​ സ്​കോളർഷിപ്; കുടിശ്ശിക 30 കോടി കവിഞ്ഞു

text_fields
bookmark_border
എൽ.എസ്​.എസ്​, യു.എസ്​.എസ്​ സ്​കോളർഷിപ്; കുടിശ്ശിക 30 കോടി കവിഞ്ഞു
cancel

തി​രു​വ​ന​ന്ത​പു​രം: കു​ടി​ശ്ശി​ക 30 കോ​ടി രൂ​പ ക​വി​ഞ്ഞ​തോ​ടെ ​എ​ൽ.​എ​സ്.​എ​സ്, യു.​എ​സ്.​എ​സ്​ ​കോ​ള​ർ​ഷി​പ്പി​ന്‍റെ എ​ണ്ണം ​വെ​ട്ടി​ക്കു​റ​ക്കാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. ഇ​തു​സം​ബ​ന്ധി​ച്ച്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ സ​ർ​ക്കാ​റി​ന്​ ശി​പാ​ർ​ശ സ​മ​ർ​പ്പി​ച്ചു. എ​ൽ.​എ​സ്.​എ​സി​ന്​ 60 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടു​ന്ന​വ​ർ​ക്കും യു.​എ​സ്.​എ​സി​ന്​ 70 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടു​ന്ന​വ​ർ​ക്കും സ്​​കോ​ള​ർ​ഷി​പ് ന​ൽ​കു​ന്ന രീ​തി​ക്കു​ പ​ക​രം, സ്​​കോ​ള​ർ​ഷി​പ്​ നി​ശ്ചി​ത എ​ണ്ണ​മാ​യി കു​റ​ക്കാ​നാ​ണ്​ ശി​പാ​ർ​ശ. ര​ണ്ട്​ സ്​​കോ​ള​ർ​ഷി​പ്പു​ക​ളും പ​ര​മാ​വ​ധി 5000 എ​ണ്ണം വീ​ത​മാ​യി പ​രി​മി​ത​​പ്പെ​ടു​ത്തും. പ്ര​തി​വ​ർ​ഷം ഒ​ന്നേ​മു​ക്കാ​ൽ ല​ക്ഷ​ത്തി​ല​ധി​കം കു​ട്ടി​ക​ളാ​ണ്​ ര​ണ്ടു​ പ​രീ​ക്ഷ​ക​ൾ​ക്കു​മാ​യി ഹാ​ജ​രാ​കു​ന്ന​ത്​. എ​ൽ.​എ​സ്.​എ​സി​ന്​​ 1000 രൂ​പ​യും യു.​എ​സ്.​എ​സി​ന്​ 1500 രൂ​പ​യും മൂ​ന്ന്​ വ​ർ​ഷ​ത്തേ​ക്കാ​ണ്​ ന​ൽ​കു​ന്ന​ത്. 2019 മു​ത​ൽ സ്​​കോ​ള​ർ​ഷി​പ് നേ​ടി​യ​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ൻ വ​ർ​ധ​ന​യാ​ണ്​ തു​ക വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​യാ​ത്ത രൂ​പ​ത്തി​ലു​ള്ള പ്ര​തി​സ​ന്ധി​യാ​യ​തെ​ന്നാ​ണ്​​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്​.

സ​ർ​ക്കാ​റി​ന്​ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി വ​ന്ന​തോ​ടെ 2019 -20, 2020-21, 2021-22 അ​ധ്യ​യ​ന വ​ർ​ഷ​ങ്ങ​ളി​ലെ സ്​​കോ​ള​ർ​ഷി​പ്​​ തു​ക ന​ൽ​കി​യി​ട്ടി​ല്ല. 31 കോ​ടി രൂ​പ​യു​ടെ കു​ടി​ശ്ശി​ക ഉ​ണ്ടെ​ന്ന്​ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ വി​ഷ​യം ച​ർ​ച്ച​യാ​യ​തോ​ടെ നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കാ​ൻ പ​രീ​ക്ഷാ​ഭ​വ​ൻ സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദേ​ശം പ​രി​ശോ​ധി​ച്ചാ​ണ്​ ഡ​യ​റ​ക്​​ട​റു​ടെ ശി​പാ​ർ​ശ. എ​ട്ടാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന നാ​ഷ​ന​ൽ മീ​ൻ​സ്​ കം ​മെ​റി​റ്റ്​ സ്​​കോ​ള​ർ​ഷി​പ്​ ന​ൽ​കു​ന്ന​ത്​ എ​ല്ലാ​വ​ർ​ഷ​വും 3473 കു​ട്ടി​ക​ൾ​ക്കാ​ണ്. ഇ​തേ​രീ​തി​യി​ൽ എ​ൽ.​എ​സ്.​എ​സ്/​യു.​എ​സ്.​എ​സ്​ സ്​​കോ​ള​ർ​ഷി​പ്​ ജി​ല്ല​ക​ളി​ലെ കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ന്​ ആ​നു​പാ​തി​ക​മാ​യി നി​ശ്ച​യി​ച്ച്​ പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ്​ ശി​പാ​ർ​ശ.

നി​ല​വി​ൽ പ​രീ​ക്ഷ​യി​ൽ 60/70 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി​യാ​ൽ സ്​​കോ​ള​ർ​ഷി​പ്പി​ന്​ അ​ർ​ഹ​രാ​ണ്. നി​ശ്ചി​ത ശ​ത​മാ​നം മാ​ർ​ക്കു​ള്ള​വ​ർ​ക്കെ​ല്ലാം പ​രീ​ക്ഷ​യി​ൽ യോ​ഗ്യ​ത നേ​ടി​യെ​ന്ന റി​സ​ൾ​ട്ട്​ ന​ൽ​കു​ക​യും ഉ​യ​ർ​ന്ന മാ​ർ​ക്കു​ള്ള നി​ശ്ചി​ത എ​ണ്ണം കു​ട്ടി​ക​ൾ​ക്ക്​ സ്​​കോ​ള​ർ​ഷി​പ്​ ന​ൽ​കാ​നു​മാ​ണ്​ ശി​പാ​ർ​ശ. ഇ​തി​നു​ പു​റ​മെ, സ്​​കോ​ള​ർ​ഷി​പ് നേ​ടാ​നു​ള്ള ക​ട്ട്​ ഓ​ഫ്​ മാ​ർ​ക്ക്​ ഉ​യ​ർ​ത്താ​നു​ള്ള നി​ർ​ദേ​ശ​വും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ശി​പാ​ർ​ശ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചാ​ൽ അ​ടു​ത്ത വ​ർ​ഷം മു​ത​ൽ എ​ൽ.​എ​സ്.​എ​സ്, യു.​എ​സ്.​എ​സ്​ പ​രീ​ക്ഷ ഘ​ട​ന​യി​ൽ ഉ​ൾ​പ്പെ​ടെ മാ​റ്റം വ​രു​ത്തും. ഏ​പ്രി​ൽ 26ന്​ ​ന​ട​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ പ​രീ​ക്ഷ പ​ഴ​യ​രീ​തി​യി​ൽ​ത​ന്നെ ന​ട​ത്തി​യാ​ൽ മ​തി​യെ​ന്നാ​ണ്​ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LSSUSSS Scholarship
News Summary - LSS, USSS Scholarship; Dues exceeded 30 crores
Next Story