സ്വാശ്രയക്കൊള്ള; ആഡംബരക്കാറുകളും പി.എഫ് പിഴയും വിദ്യാർഥികളുടെ ചെലവിൽ
text_fieldsതിരുവനന്തപുരം: നടത്തിപ്പ് ചെലവിെൻറ പേരിൽ ഫീസ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന സ്വാശ്രയ മെഡിക്കൽ കോളജുകൾ വിദ്യാർഥികളുടെ തലയിൽ കെട്ടിവെക്കുന്നത് മാനേജ്മെൻറുകളുടെ ആർഭാടത്തിെൻറയും ധൂർത്തിെൻറയും വൻഭാരം.
ഫീസ് നിർണയ സമിതി മുമ്പാകെ മാനേജ്മെൻറുകൾ സമർപ്പിച്ച കണക്കുകളിലാണ് ആഡംബര കാറുകൾ വാങ്ങിയതിെൻറ െചലവ് പോലും ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു കോളജ് നൽകിയ ചെലവു കണക്കിൽ ബി.എം.ഡബ്ല്യു കാറും രണ്ട് ബെൻസ് കാറുകളും വാങ്ങിയതിെൻറ തുകയും ഉൾപ്പെടുത്തിയപ്പോൾ മറ്റൊരു കോളജ് ജീവകാരുണ്യ പ്രവർത്തനത്തിന് കോടികൾ നൽകിയതിെൻറ കണക്കുകളാണ് സമർപ്പിച്ചിരിക്കുന്നത്.
കോളജിന് വാഹനങ്ങൾ അനിവാര്യമാണെങ്കിലും ആഡംബര കാറുകളുടെ വില ചെലവിൽ ഉൾപ്പെടുത്തി പഠിക്കാനെത്തുന്ന വിദ്യാർഥികളുടെ തലയിൽ വെക്കാനാകില്ലെന്നും മാനേജ്മെൻറ് നടത്തുന്ന ജീവകാരുണ്യപ്രവർത്തനം വിദ്യാർഥികളുടെ ചെലവിൽ വേണ്ടെന്നുമാണ് ഫീസ് നിർണയ സമിതി സ്വീകരിച്ച നിലപാട്.
മാസങ്ങളോളം ജീവനക്കാരുടെ പി.എഫ് വിഹിതം അടക്കുന്നതിൽ വീഴ്ച വരുത്തിയ കോളജിന് പി.എഫ് അധികൃതർ വൻ തുക പിഴ ചുമത്തിയിരുന്നു.
ഇൗ തുകയും കോളജിെൻറ ചെലവിൽ ഉൾപ്പെടുത്തി ഫീസ് വർധിപ്പിച്ചു തരണമെന്ന് സമിതിയോടാവശ്യപ്പെട്ടിരുന്നു. ഇത്തരം കണക്കുകൾ ചെലവിൽ നിന്ന് ഒഴിവാക്കിയാണ് സമിതി ഫീസ് നിർണയിച്ചത്. സമർപ്പിച്ച ചെലവുകൾ യഥാർഥമാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്താൻ ആവശ്യമായ അനുബന്ധ രേഖകൾ പല മാനേജ്മെൻറുകളും സമിതി മുമ്പാകെ സമർപ്പിച്ചില്ല.
ഫീസ് നിർണയത്തിന് ഒാഡിറ്റ് അനുബന്ധ രേഖകൾ പരിശോധനക്ക് ഹാജരാക്കണമെന്ന നിലപാടാണ് ഫീസ് നിർണയസമിതി കഴിഞ്ഞദിവസം ഹൈകോടതിയിൽ സ്വീകരിച്ചത്. എന്നാൽ, ഒാഡിറ്റ് ചെയ്ത ബാലൻസ് ഷീറ്റ് മാത്രം പരിശോധിച്ച് ഫീസ് നിർണയിക്കാനും ഇതു സംബന്ധിച്ച് ഫെബ്രുവരി ഒമ്പതിന് മുമ്പായി റിപ്പോർട്ട് സമർപ്പിക്കാനും ഫീസ് നിർണയസമിതിയോട് ഹൈകോടതി നിർദേശിച്ചു.
കോളജുകൾ 2016 -17 മുതൽ 2019 -20 വരെയുള്ള ബാലൻസ് ഷീറ്റിെൻറ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഒരാഴ്ചക്കകം ഫീസ് നിർണയ സമിതിക്ക് മുമ്പാകെ ഹാജരാക്കണമെന്നും ഉത്തരവിലുണ്ട്.
കഴിഞ്ഞ ദിവസത്തെ ഹൈകോടതി ഉത്തരവോടെ കോളജുകൾ സമർപ്പിക്കുന്ന ആഡംബര കണക്കുകൾപോലും വിശദാംശം പരിശോധിക്കാതെ പരിഗണിച്ച് ഫീസ് നിർണയിക്കേണ്ടിവരും. ഇതിനകം തന്നെ ചെലവേറിയ സ്വാശ്രയകോളജിലെ മെഡിക്കൽ പഠനം അതിസമ്പന്നർക്ക് മാത്രം സാധ്യമാവുന്ന നിലയിലേക്ക് മാറുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.