എം.ജി സർവകലാശാലയിൽ എം.എ ജെൻഡർ സ്റ്റഡീസ്
text_fieldsമഹാത്മാ ഗാന്ധി സർവകലാശാലയിൽ പുതുതായി ആരംഭിക്കുന്ന എം.എ ജെൻഡർ സ്റ്റഡീസ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ ആദ്യമായാണ് സർവകലാശാല തലത്തിൽ എം.എ ജെൻഡർ സ്റ്റഡീസ് കോഴ്സ് ആരംഭിക്കുന്നത്. 50 ശതമാനം മാർക്കോടെ പ്രഫഷനൽ കോഴ്സ് ഉൾപ്പെടെ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെ അധ്യാപകരും ദേശീയ, രാജ്യാന്തര തലങ്ങളിലെ പ്രഗത്ഭരായ അധ്യാപകരും വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു.
സെമിനാർ കോഴ്സുകൾ, പ്രൊജക്ട്, ഫീൽഡ് വർക്ക് തുടങ്ങിയവക്ക് പുറമെ സർവകലാശാലയിലെ സെൻട്രൽ ലൈബ്രറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം. മേയ് ആറ്, ഏഴ് തിയതികളിൽ പ്രവേശന പരീക്ഷ നടക്കും. 80 മാർക്കിന്റെ പ്രവേശന പരീക്ഷ, 20 മാർക്കിന്റെ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും പ്രവേശനം. ഏപ്രിൽ ഒന്നുവരെ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനും വിശദ വിവരങ്ങൾക്കും cat.mgu.ac.in സന്ദർശിക്കുക. ജെൻഡർ പഠനം അക്കാദമിക് മേഖലയിൽ തുടരുന്നവർക്ക് ഗവേഷണം, അധ്യാപനം എന്നീ സാധ്യതകളുണ്ട്. ജേണലിസം, സിനിമ എന്നീ ലക്ഷ്യമുള്ളവർക്കും പ്രയോജനപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.