Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 10:24 PM GMT Updated On
date_range 17 Jun 2017 10:24 PM GMTസംസ്കൃത സർവകലാശാല കൊയിലാണ്ടി കേന്ദ്രത്തിൽ എം.എ ഹിന്ദി, എം.എ ഉർദു കോഴ്സുകളിലേക്ക് അപേക്ഷിക്കാം
text_fieldsbookmark_border
കോഴിക്കോട്: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ എം.എ ഹിന്ദി, എം.എ ഉർദു കോഴ്സുകളിൽ ഒഴിവുള്ള ജനറൽ വിഭാഗത്തിലേക്കും സംവരണ വിഭാഗത്തിലേക്കും അപേക്ഷ ക്ഷണിച്ചു.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ബിരുദഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. സർവകലാശാലയുടെ സൈറ്റിൽനിന്നെടുക്കുന്ന ചലാൻ ഉപയോഗിച്ച് യൂനിയൻ ബാങ്കിൽ 100 രൂപയടച്ച രസീത് സഹിതം വ്യാഴാഴ്ച രാവിലെ 11ന് നടത്തുന്ന പ്രവേശനപരീക്ഷയിൽ പെങ്കടുക്കണം. വിശദവിവരങ്ങൾക്ക് 9496163647, 9496248048, 9797860850 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ബി.എ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കൊയിലാണ്ടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലേക്ക് ബി.എ സംസ്കൃത സാഹിത്യം, സംസ്കൃത വേദാന്തം, സംസ്കൃത ജനറൽ വിഭാഗങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സമ്പ്രദായത്തിലാണ് കോഴ്സുകൾ നടത്തുന്നത്. പ്ലസ് ടു/ വൊക്കേഷനൽ ഹയർസെക്കൻഡറി അഥവാ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 2017 ജൂൺ ഒന്നിന് 22 വയസ്സിൽ താഴെയുള്ളവരായിരിക്കണം. www.ssuc.ac.in/ www.ssus.online.org വഴി അേപക്ഷ സമർപ്പിക്കാം. ഒാൺലൈൻ അപേക്ഷയുടെ പ്രിൻറ് കോപ്പിയും നിർദിഷ്ട യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും സംവരണാനുകൂല്യം തെളിയിക്കുന്നതിനുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും യൂനിയൻ ബാങ്കിൽ 50 രൂപയടച്ച ചലാനും (എസ്.സി/ എസ്.ടി വിഭാഗങ്ങൾക്ക് 10 രൂപ) ഉൾപ്പെടെ അതത് കേന്ദ്രങ്ങളിലെ ഡയറക്ടർമാർക്ക് സമർപ്പിക്കണം. പ്രോസ്പെക്ടസും ബാങ്ക് ചലാനും വെബ്സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷ ഒാൺലൈൻ വഴി സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 24നും ഒാൺലൈൻ അപേക്ഷയുടെ പ്രിൻറ് കോപ്പിയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഡയറക്ടർക്ക് സമർപ്പിക്കേണ്ട അവസാന തീയതി 30ഉം ആണ്. വിശദവിവരങ്ങൾക്ക് 0496 2695445.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story