നാഷനൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ടിൽ എം.എ; അപേക്ഷ ജൂലൈ 31 വരെ
text_fieldsകേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ന്യൂഡൽഹിയിലെ നാഷനൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്ററി ഓഫ് ആർട്ട് കൺസർവേഷൻ ആൻഡ് മ്യൂസിയോളജി 2020-21 വർഷത്തെ എം.എ കോഴ്സ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഹിസ്റ്ററി ഓഫ് ആർട്ട്, കൺസർവേഷൻ, മ്യൂസിയോളജി വിഷയങ്ങളിലാണ് പഠനാവസരം. അപേക്ഷാഫോറവും വിശദമായ വിജ്ഞാപനവും www.nmi.gov.in ൽനിന്ന് ഡൗൺലോഡ് ചെയ്യാം. നിർദേശാനുസരണം തയാറാക്കിയ അപേക്ഷ ജൂലൈ 31നകം ലഭിക്കത്തക്കവിധം ara.nmi@gov.inൽ ഇ-മെയിൽ ചെയ്യണം.
എം.എ (ഹിസ്റ്ററി ഓഫ് ആർട്ട്): സീറ്റുകൾ 25, യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം, 50 ശതമാനം മാർക്കിൽ/തത്തുല്യ ഗ്രേഡിൽ കുറയാതെ വിജയിച്ചിരിക്കണം. സോഷ്യൽ സയൻസസ്, ലിബറൽ ആർട്സ് അല്ലെങ്കിൽ ഫൈൻ ആർട്സ് പശ്ചാത്തലം അഭിലഷണീയം.
എം.എ (കൺസർവേഷൻ) സീറ്റ് 15, യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാതെ ഫിസിക്സ്, കെമിസ്ട്രി, ജിയോളജി, ബയോളജി, ബയോടെക്നോളജി, മൈക്രോബയോളജി, വിഷ്വൽ/ഫൈൻ ആർട്സ്, ആർക്കിടെക്ചർ, എൻജിനീയറിങ്/ടെക്നോളജി വിഷയങ്ങളിലൊന്നിൽ അംഗീകൃത ബിരുദം. ഹിസ്റ്ററി, ജിയോഗ്രഫി, ആന്ത്രപ്പോളജി, ആർക്കിയോളജി ബിരുദക്കാരെയും പരിഗണിക്കും. എന്നാൽ, പ്ലസ്ടു തലത്തിൽ ശാസ്ത്രവിഷയങ്ങൾ പഠിച്ചിരിക്കണം.
എം.എ (മ്യൂസിയോളജി) സീറ്റ് 15, യോഗ്യത: ആർട്സ്, സയൻസ്, സോഷ്യൽ സയൻസ്, ഹ്യൂമാനിറ്റീസ് വിഷയത്തിൽ 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദം. ഹിസ്റ്ററി ഓഫ് ആർട്ട് ആൻഡ് മ്യൂസിയം സ്റ്റഡീസിൽ പി.ജി ഡിപ്ലോമ അഭിലഷണീയം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടി ക്രമങ്ങൾ വെബ്പോർട്ടലിലുണ്ട്. കോഴ്സുകൾ സെപ്റ്റംബറിൽ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.