Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമാധ്യമം എജുകഫേ; പഠനവും...

മാധ്യമം എജുകഫേ; പഠനവും കരിയറും ഒരു കുടക്കീഴിൽ

text_fields
bookmark_border
മാധ്യമം എജുകഫേ; പഠനവും കരിയറും ഒരു കുടക്കീഴിൽ
cancel

മലപ്പുറം: വിദ്യാർഥികൾക്കുവേണ്ടതെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തി കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേളയായ മാധ്യമം എജുകഫേ എത്തുന്നു. ഏപ്രിൽ 15, 16 തീയതികളിൽ മലപ്പുറം റോസ്​ലോഞ്ച് ഓഡിറ്റോറിയത്തിലാണ് എജുകഫേ അരങ്ങേറുക. വിദ്യാഭ്യാസ-കരിയർ സംബന്ധമായ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം എജുകഫേയിലുണ്ടാകും. എജുകഫെയുടെ രജിസ്ട്രേഷൻ വിജയകരമായി പുരോഗമിക്കുകയാണ്. വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫേയിലേക്ക് പ്രവേശനം സൗജന്യമാണ്. മലപ്പുറത്തടക്കം അഞ്ചിടങ്ങളിലാണ് ഇത്തവണ എജുകഫേ എത്തുന്നത്.

വിദ്യാർഥികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പഠന സംബന്ധമായ ആശങ്കകൾ പരിഹരിക്കുന്നതിനും പ്രത്യേക സൈക്കോളജി-കൗൺസലിങ് സെഷനുകളും പ്രത്യേക സ്റ്റാളുകളും എജുകഫേയിലുണ്ടാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-റോബോട്ടിക്സ് സംബന്ധമായ കരിയറും പഠന സാധ്യതകളും വിശകലനം ചെയ്യുന്ന നിരവധി സെഷനുകൾ എജുകഫേയുടെ ഭാഗമായി നടക്കും.

റോബോട്ടിക്സ് ഉൾപ്പെടെയുള്ളവയുടെ വർക് ഷോപ്പുകളും പ്രദർശനവും അരങ്ങേറും. അന്താരാഷ്ട്രതലത്തിൽതന്നെ ശ്രദ്ധനേടിയ വിദഗ്ധരായിരിക്കും സെഷനുകൾ നയിക്കുക. വിദേശ പഠന സാധ്യതകളും വിദേശത്തെ പ്രധാന കോഴ്സുകളും കരിയർ സാധ്യതകളും പരിചയപ്പെടുത്തുന്നതിന് പ്രത്യേകം സംവിധാനംതന്നെ എജുകഫേയിൽ ഒരുങ്ങും.

കരസേന, നാവികസേന, വ്യോമസേന, പൊലീസ് ഉൾപ്പെടെയുള്ള പ്രഫഷനൽ യൂനിഫോം കരിയറുമായി ബന്ധപ്പെട്ട സ്റ്റാളുകളും കരിയർ സാധ്യതകൾ ചർച്ചചെയ്യുന്ന സെഷനുകളും എജുകഫേയുടെ ഭാഗമാവും. കേന്ദ്ര സർവകലാശാലകളിലെയും സ്ഥാപനങ്ങളിലെയും കോഴ്സ് പ്രവേശനവുമായി ബന്ധപ്പെട്ടും പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഉത്തരങ്ങൾ നൽകാൻ വിദഗ്ധർ എജുകഫേയിലെത്തും.

കൂടാതെ സി.വി തയാറാക്കൽ, അഭിമുഖ പരീക്ഷയെ നേരിടൽ തുടങ്ങിയവക്കും പ്രത്യേക സെഷനുകളും വർക് ഷോപ്പുകളുമുണ്ടാകും. സിവിൽ സർവിസ്, മെഡിക്കൽ, എൻജിനീയറിങ്, കോമേഴ്സ്, മാനേജ്മെന്റ് പഠനം, ഹ്യുമാനിറ്റീസ്, സൈക്കോളജി തുടങ്ങി നിരവധി കോഴ്സുകളുമായി ബന്ധപ്പെട്ട സെഷനുകളും സ്റ്റാളുകളും എജുകഫേയുടെ ഭാഗമാവും.

കൂടാതെ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ, ക്വിസ് മത്സരങ്ങൾ, എജുടെയിൻമെന്റ് ആക്ടിവിറ്റികൾ രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പ്രത്യേകം സെഷനുകൾ തുടങ്ങിയവയും എജുകഫേയിലുണ്ടാകും. ഇന്റർനാഷനൽ ലെവൽ മോട്ടിവേഷനൽ സ്പീക്കേർസുമായി സംവദിക്കാനുള്ള അവസരവും വിദേശ സർവകലാശാലകളിൽനിന്നടക്കമുള്ള പ്രതിനിധികളെ നേരിട്ട് കണ്ട് സംശയനിവാരണത്തിനുള്ള സൗകര്യവും എല്ലാം എജുകഫേയിലുണ്ടാകും.

വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും രജിസ്ട്രേഷൻ സൗജന്യമായിരിക്കും. ഏപ്രിൽ 8, 9 തീയതികളിൽ കോഴിക്കോട്ടും 11, 12 തീയതികളിൽ കണ്ണൂരും 24, 25 തീയതികളിൽ കൊച്ചിയിലും 27, 28 തീയതികളിൽ കൊല്ലത്തും എജുകഫേ അരങ്ങേറും. നൽകിയിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന ലിങ്ക് വഴിയോ എജുകഫേയിൽ രജിസ്റ്റർ ചെയ്യാം.

കേരളത്തിന് അകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും യൂനിവേഴ്സിറ്റികൾക്കും എജുകഫേയുടെ ഭാഗമാകാൻ സാധിക്കും. രജിസ്ട്രേഷൻ വിവരങ്ങൾക്ക് 96450 06838 നമ്പറിൽ ബന്ധ​​പ്പെടാം. സ്റ്റാൾ ബുക്കിങ് സംബന്ധമായ വിവരങ്ങൾക്ക് 9645009444 എന്ന നമ്പറിൽ ബന്ധപ്പെടുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationcareer newsMadhyamam Educafe
News Summary - Madhyam Educafe; Study and career under one roof
Next Story