മാധ്യമം എജുകഫേയിലേക്ക് രണ്ടുനാൾ ദൂരം; 11, 12 തീയതികളിൽ കണ്ണൂർ ഇ.കെ. നായനാർ അക്കാദമിയിൽ
text_fieldsകണ്ണൂർ: പഠനവും കരിയറും ചർച്ചചെയ്യപ്പെടുന്ന മാധ്യമം വിദ്യാഭ്യാസ-കരിയർ മേളയായ എജുകഫേയിലേക്ക് ഇനി രണ്ടുനാൾ മാത്രം. ഏപ്രിൽ 11, 12 തീയതികളിൽ കണ്ണൂർ ഇ.കെ. നായനാർ അക്കാദമിയിലാണ് എജുകഫേ അരങ്ങേറുക. സൗജന്യ രജിസ്ട്രേഷൻ വിജയകരമായി തുടരുകയാണ്. വാർത്തക്കൊപ്പം നൽകിയ ക്യു ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന ലിങ്ക് വഴിയോ എജുകഫേയിൽ രജിസ്റ്റർ ചെയ്യാം.
വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫേയിലേക്ക് പ്രവേശനം സൗജന്യമാണ്. മേളക്ക് എത്തുന്നവർക്ക് കണ്ണൂർ ടൗണിൽനിന്ന് നായനാർ അക്കാദമിയിലേക്ക് വാഹനസൗകര്യം ഏർപ്പെടുത്തും.
വിദ്യാഭ്യാസ-കരിയർ സംബന്ധമായ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം എജുകഫേയിലുണ്ടാകും. വിദ്യാർഥികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പഠന സംബന്ധമായ ആശങ്കകൾ പരിഹരിക്കുന്നതിനും പ്രത്യേക സൈക്കോളജി -കൗൺസലിങ് സെഷനുകളും പ്രത്യേക സ്റ്റാളുകളും എജുകഫേയിലുണ്ടാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് -റോബോട്ടിക്സ് സംബന്ധമായ കരിയറും പഠന സാധ്യതകളും വിശകലനം ചെയ്യുന്ന നിരവധി സെഷനുകൾ എജുകഫേയുടെ ഭാഗമായി നടക്കും. റോബോട്ടിക്സ് ഉൾപ്പെടെയുള്ളവയുടെ വർക് ഷോപ്പുകളും പ്രദർശനവും അരങ്ങേറും. അന്താരാഷ്ട്രതലത്തിൽതന്നെ ശ്രദ്ധനേടിയ വിദഗ്ധരായിരിക്കും സെഷനുകൾ നയിക്കുക. വിദേശ പഠന സാധ്യതകളും വിദേശത്തെ പ്രധാന കോഴ്സുകളും കരിയർ സാധ്യതകളും പരിചയപ്പെടുത്തുന്നതിന് പ്രത്യേകം സംവിധാനംതന്നെ എജുകഫേയിൽ ഒരുങ്ങും.
കരസേന, നാവികസേന, വ്യോമസേന, പൊലീസ് ഉൾപ്പെടെയുള്ള പ്രഫഷനൽ യൂനിഫോം കരിയറുമായി ബന്ധപ്പെട്ട സ്റ്റാളുകളും കരിയർ സാധ്യതകൾ ചർച്ചചെയ്യുന്ന സെഷനുകളും എജുകഫേയുടെ ഭാഗമാവും.
കേന്ദ്ര സർവകലാശാലകളിലെയും സ്ഥാപനങ്ങളിലെയും കോഴ്സ് പ്രവേശനവുമായി ബന്ധപ്പെട്ടും പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഉത്തരം നൽകാൻ വിദഗ്ധർ എത്തും. സിവിൽ സർവിസ്, മെഡിക്കൽ, എൻജിനീയറിങ്, കോമേഴ്സ്, മാനേജ്മെന്റ് പഠനം, ഹ്യുമാനിറ്റീസ്, സൈക്കോളജി തുടങ്ങി നിരവധി കോഴ്സുകളുമായി ബന്ധപ്പെട്ട സെഷനുകളും സ്റ്റാളുകളും എജുകഫേയുടെ ഭാഗമാവും. ഇന്റർനാഷനൽ ലെവൽ മോട്ടിവേഷനൽ സ്പീക്കേർസുമായി സംവദിക്കാനുള്ള അവസരവും വിദേശ സർവകലാശാലകളിൽനിന്നടക്കമുള്ള പ്രതിനിധികളെ നേരിട്ട് കണ്ട് സംശയനിവാരണത്തിനുള്ള സൗകര്യവും ഉണ്ടാകും. കേരളത്തിന് അകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും യൂനിവേഴ്സിറ്റികൾക്കും എജുകഫേയുടെ ഭാഗമാകാം. ഫോൺ: രജിസ്ട്രേഷൻ- 9746598050, സ്റ്റാൾ ബുക്കിങ് -9645009444.
എജുകഫേയിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് കണ്ണൂർ പുതിയ ബസ് സ്റ്റാന്റ്, പ്രഭാത് ജങ്ഷൻ എന്നിവിടങ്ങളിൽ നിന്ന് സൗജന്യ വാഹന സൗകര്യം ഒരുക്കും. രാവിലെ ഒമ്പത് മുതൽ സർവിസ് തുടങ്ങും. ഫോൺ: 9495222394.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.