മാധ്യമം എജുകഫേ; കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ കരിയർ മേള ഇനി കണ്ണൂരിലെത്തും
text_fieldsകണ്ണൂർ: കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ കരിയർ മേളയിൽ സംവദിക്കാൻ അക്കാദമിക- സാമൂഹിക -സാംസ്കാരിക രംഗത്തെ പ്രമുഖരെത്തുന്നു. ഐ.എ.എസ് ഓഫിസറും സാംസ്കാരിക വകുപ്പ് ഡയറക്ടറുമായ ദിവ്യ എസ്. അയ്യർ, നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് ടെലിവിഷൻ താരങ്ങളും അവതാരകൻമാരുമായ ആർ.ജെ മാത്തുക്കുട്ടി, രാജ്കലേഷ്, ഡെയ്ൻ ഡേവിസ്, രജനീഷ് സമൂഹിക മാധ്യമ ഇൻഫ്ലുവൻസർമാരായ സുജിത് ഭക്തൻ, ബാസിം പ്ലേറ്റ്, കെ.കെ. കൃഷ്ണകുമാർ, മോട്ടിവേഷനൽ സ്പീക്കർമാരായ സഹ്‍ല പർവീൺ, ഫിലിപ് മമ്പാട്, താഹിർ അലി, മുഹമ്മദ് അജ്മൽ സി., മുഹമ്മദ് അൽഫാൻ, മുജീബ് ടി, ആതുരസേവനരംഗത്തെ പ്രമുഖരായ ഡോ. അനന്തു, ഡോ. ഷിംന അസീസ്, ഡോ. അശ്വതി സോമൻ റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ തിളങ്ങി നിൽക്കുന്ന ബൻസൻ തോമസ് ജോർജ്, അഖില ആർ. ഗോമസ്, ജിതിൻ അനു ജോസ് സൈബർ വിദഗ്ധനും അഭിഭാഷകനുമായ ജിയാസ് ജമാൽ, ഫോട്ടോഗ്രാഫർമാരും സാമൂഹിക മാധ്യമ ഇൻഫ്ലുവൻസർമാരുമായ വി.എം. സാദിഖലി, മിഥു ശ്രീനിവാസ് പരീക്ഷ വിദഗ്ധനും കോളമിസ്റ്റുമായ മൻസൂർ അലി കാപ്പുങ്ങൽ, അക്കാദമിക് വിദഗ്ധനായ ലിജീഷ് കുമാർ, തിയറ്റർ ആക്‍വിസ്റ്റ് ശൈലജ ജാല തുടങ്ങി തുടങ്ങി നൂറോളം വിദഗ്ധർ എജുകഫേയുടെ വിവിധ സെഷനുകൾ നയിക്കും.
വിദ്യാർഥികൾക്ക് വേണ്ട അക്കാദമിക് -കരിയർ വിവരങ്ങളെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തിയാണ് മാധ്യമം എജുകഫേ അരങ്ങേറുക. ഏപ്രിൽ 11, 12 തീയതികളിൽ കണ്ണൂർ ഇ.കെ. നായനാർ അക്കാദമിയിലാണ് എജുകഫേ അരങ്ങേറുക. വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും രജിസ്ട്രേഷനും പ്രവേശനവും സൗജന്യമായിരിക്കും.
സൈക്കോളജി-കൗൺസലിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-റോബോട്ടിക്സ്, വിദേശപഠനം, കര-നാവിക-വ്യോമസേന, പൊലീസ് ഉൾപ്പെടെയുള്ള പ്രഫഷനൽ യൂനിഫോം കരിയർ, എൻട്രൻസ്- മത്സരപരീക്ഷ, സിവിൽ സർവിസ്, മെഡിക്കൽ, എൻജിനീയറിങ്, കോമേഴ്സ്, മാനേജ്മെന്റ് പഠനം, ഹ്യുമാനിറ്റീസ് തുടങ്ങി നിരവധി കോഴ്സുകളുമായി ബന്ധപ്പെട്ട സെഷനുകളും സ്റ്റാളുകളും വർക് ഷോപ്പുകളും എജുകഫേയുടെ ഭാഗമായുണ്ടാകും. കൂടാതെ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ, ക്വിസ് മത്സരങ്ങൾ, എജുടെയിൻമെന്റ് ആക്ടിവിറ്റികൾ, രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പ്രത്യേകം സെഷനുകൾ, സക്സസ് ചാറ്റ്, ടോപ്പേഴ്സ് ടോക്ക് തുടങ്ങിയവയും എജുകഫേയിൽ അരങ്ങേറും.
കണ്ണൂരിലടക്കം അഞ്ചിടങ്ങളിലാണ് ഇത്തവണ എജുകഫേ എത്തുന്നത്. ഏപ്രിൽ 8, 9 തീയതികളിൽ കോഴിക്കോട്ടും 15, 16 തീയതികളിൽ മലപ്പുറത്തും 24, 25 തീയതികളിൽ കൊച്ചിയിലും 27, 28 തീയതികളിൽ കൊല്ലത്തും എജുകഫേ അരങ്ങേറും. നൽകിയിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന ലിങ്ക് വഴിയോ എജുകഫേയിൽ രജിസ്റ്റർ ചെയ്യാം.
കേരളത്തിന് അകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും യൂണിവേഴ്സിറ്റികൾക്കും എജുകഫേയുടെ ഭാഗമാകാൻ സാധിക്കും. രജിസ്ട്രേഷൻ വിവരങ്ങൾക്ക് 97465 98050 നമ്പറിൽ ബന്ധപ്പെടാം. സ്റ്റാൾ ബുക്കിങ് സംബന്ധമായ വിവരങ്ങൾക്ക് 9645009444 എന്ന നമ്പറിൽ ബന്ധപ്പെടുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.