മാധ്യമം മെഡിക്കൽ/എൻജിനീയറിങ് എൻട്രൻസ് ഓറിയേൻറഷൻ വെബിനാർ ഇന്ന്
text_fieldsആലപ്പുഴ: പത്താം ക്ലാസ്, പ്ലസ് ടു പൂർത്തിയാക്കിയവർക്കും പ്ലസ് വൺ, പ്ലസ് ടു തലത്തിൽ സയന്‍സ് പ്രധാന വിഷയമായി പഠിക്കുന്നവർക്കും മികച്ച പരിശീലനത്തിലൂടെ വിജയിക്കാൻ കഴിയുന്ന എന്‍ട്രന്‍സ് പരീക്ഷകളെക്കുറിച്ച് അറിയുന്നതിനുള്ള സൗജന്യ വെബിനാർ ബുധനാഴ്ച നടക്കും. മാധ്യമത്തിെൻറ ആതിഥേയത്വത്തില്‍ ആലപ്പുഴ അല്ഫ അക്കാദമിയാണ് വെബിനാർ സംഘടിപ്പിക്കുന്നത്.
ഇന്ത്യൻ സമയം രാത്രി എട്ടരക്ക് ആരംഭിക്കുന്ന വെബിനാറിൽ കരിയര്‍ ട്രെയിനറും ആലപ്പുഴ അല്ഫ അക്കാദമി മാനേജിങ് ഡയറക്ടറുമായ റോജസ് ജോസ് വിഷയം അവതരിപ്പിക്കും. പ്ലസ് ടു കഴിഞ്ഞാല്‍ എഴുതാനാകുന്ന 40ലധികം എന്‍ട്രന്‍സ് പരീക്ഷകള്‍, ശരിയായ എന്‍ട്രന്‍സ് പരീക്ഷ പരിശീലനം തുടങ്ങേണ്ടതെപ്പോൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സ്റ്റേറ്റ് സിലബസുകളില്‍ പ്ലസ് വണ്ണിന് ഏത് തെരഞ്ഞെടുക്കണം? ഓണ്‍ലൈന്‍ പഠനത്തിെൻറ പ്രാധാന്യം തുടങ്ങിയവ വിശദീകരിക്കും. എന്‍ട്രന്‍സിന് തയാറെടുക്കുന്ന വിദ്യാർഥികള്‍ക്കും രക്ഷിതാക്കൾക്കുമുള്ള സംശയങ്ങള്‍ക്ക് വെബിനാറില്‍ വിഷയാവതാരകന് മറുപടി നല്‍കും. സൗജന്യ രജിസ്ട്രേഷന് സന്ദര്‍ശിക്കുക http://madhyamam.com/webinar. ഫോൺ:+919746729659.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.