പ്രതിഭകൾക്ക് മാധ്യമം - ഇലാൻസ് ആദരം ജൂൺ 11ന്
text_fieldsകോഴിക്കോട്: മാധ്യമം ദിനപത്രവും ഇലാൻസ് ലേണിങ്ങും സംയുക്തമായി വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകൾക്കായി സംഘടിപ്പിക്കുന്ന ടോപ്പേഴ്സ് ഹോണറിങ് ജൂൺ 11 ഞായറാഴ്ച രാവിലെ 9.30 മുതൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമോറിയൽ ജൂബിലി ഹാളിൽ നടക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെയാണ് പ്രൗഢമായ ചടങ്ങിൽവെച്ച് ആദരിക്കുന്നത്. സംസ്ഥാന തലത്തിൽതന്നെ വളരെ മികച്ച വിജയമായിരുന്നു എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ കോഴിക്കോട് ജില്ല സ്വന്തമാക്കിയത്. പരിപാടിയിൽ മോട്ടിവേഷണൽ രംഗത്ത് പ്രശസ്തനായ ബക്കർ കൊയിലാണ്ടി വിദ്യാർഥികളുമായി സംവദിക്കും.
കരിയർ സംബന്ധമായ സംശയങ്ങൾ തീർക്കാൻ കൂടിയുള്ള വേദികൂടിയാകും ഇത്. ഇലാൻസ് ലേണിങ് ആപ് ഡയറക്ടർ ഹബീബ് റഹ്മാൻ കെ.പി, ഇലാൻസ് ഫാക്കൽറ്റി ഗോപിക മംഗലശ്ശേരി എന്നിവർ വിവിധ ക്ലാസുകൾ നയിക്കും. വിദ്യാഭ്യാസ രംഗത്തെയും മറ്റ് മേഖലകളിലെയും നിരവധി പ്രമുഖർ പരിപാടിയിൽ സന്നിഹിതരാവും. ഉപരിപഠനവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്ക് നേരിട്ട് സംശയ നിവാരണം നടത്തുന്നതിനുള്ള അവസരവും പരിപാടിയിലുണ്ടാകും.
ടോപ്പേഴ്സ് ഹോണറിങ്ങിൽ ഇനിയും രജിസ്റ്റർ ചെയ്യാത്തവർ ഉടൻ തന്നെ രജിസ്റ്റർ ചെയ്യണം. പത്താം ക്ലാസിനും പ്ലസ് ടുവിനും ശേഷം ഇനിയുള്ള പഠനം എന്താകണം എന്ന ആശങ്കയിൽ നിൽക്കുന്നവർക്ക് മുന്നോട്ടുള്ള കരിയറിന് പ്രചോദനം നൽകുന്നതു കൂടിയായിരിക്കും ഈ പരിപാടി. രക്ഷിതാക്കൾക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും പങ്കെടുക്കാവുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. നാളെയുടെ വാഗ്ദാനങ്ങളാകേണ്ട ഒരു തലമുറക്ക് മാധ്യമവും ഇലാൻസും നൽകുന്ന പ്രോത്സാഹനംകൂടിയാകും ടോപ്പേഴ്സ് ഹോണറിങ് വേദി.
www.madhyamam.com/Honoring എന്ന ലിങ്കിലൂടെയും തന്നിരിക്കുന്ന QRകോഡ് ഉപയോഗിച്ചും വിദ്യാർഥികൾക്ക് ടോപ്പേഴ്സ് ഹോണറിങ് ചടങ്ങിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9645005115 എന്ന നമ്പറിലും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.