എം.ബി.ബി.എസിലേക്ക് എളുപ്പവഴിയുണ്ട്
text_fieldsദുബൈ: 80,000 എം.ബി.ബി.എസ് സീറ്റുകളിലേക്കായി ഇത്തവണ 17 ലക്ഷത്തോളം വിദ്യാർഥികളാണ് ഇന്ത്യയിൽ അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ 'നീറ്റ്' എഴുതിയത്. അതായത്, 16 ലക്ഷത്തോളം വിദ്യാർഥികൾക്ക് അവസരം ലഭിക്കില്ലെന്നുറപ്പ്. എന്നാൽ, ഇന്ത്യയിൽ ഡോക്ടർ -രോഗി അനുപാതം ലോക രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവുമാണ്. ഇന്ത്യയിൽ ആരോഗ്യമേഖലയിൽ ധാരാളം ഡോക്ടർമാരുടെ ഒഴിവുകൾ ഉെണ്ടങ്കിലും കഴിവും മാർക്കുമുള്ള വിദ്യാർഥികൾക്ക് പഠനാവസരമില്ല.
വെബിനാർ: ഒക്ടോബർ 31
സമയം: 7.00 pm (ഇന്ത്യ)
5.30 pm (യു.എ.ഇ, ഒമാൻ)
4 .30 pm (സൗദി, ഖത്തർ, ബഹ്റൈൻ, കുവൈത്ത്)
രജിസ്റ്റർ ചെയ്യാൻ: madhyamam.com/webinar
കൂടുതൽ വിവരങ്ങൾക്ക് :+91 8590600663
ഇവിടെയാണ് ഇന്ത്യൻ വിദ്യാർഥികൾക്ക് വിവിധ ലോക രാജ്യങ്ങളിൽ മെഡിക്കൽ പഠനത്തിന് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ (ഐ.എം.സി) അനുമതി നൽകുന്നത്. 450ലധികം വിദേശ യൂനിവേഴ്സിറ്റികളിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് മെഡിക്കൽ പഠനാവസരമുണ്ട്. ഈ വിവരങ്ങൾ കൃത്യമായി ഐ.എം.സി വെബ്സൈറ്റിൽ ലഭ്യമാണ്. നാട്ടിലെ സ്വകാര്യ മെഡിക്കൽ കോളജുകളുമായി താരതമ്യം ചെയ്യുമ്പോൾ വിദേശ യൂനിവേഴ്സിറ്റികളിലെ ഫീസ് കുറവാണ്. ഇവിടങ്ങളിലെ അന്താരാഷ്ട്ര നിലവാരമുള്ള പരിശീലങ്ങളും എടുത്തുപറയേണ്ടതാണ്.
മക്കളെ ഡോക്ടറാക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്കും മെഡിക്കൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കുമായി മാധ്യമത്തിെൻറ ആതിഥേയത്വത്തിൽ മൈക്രോടെക് സംഘടിപ്പിക്കുന്ന വെബിനാറിൽ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ അനന്ത സാധ്യതകളെക്കുറിച്ച് ചർച്ച നടക്കും.
വെബിനാർ ചുരുക്കത്തിൽ
- അന്താരാഷ്ട്ര നിലവാരമുള്ള സർക്കാർ സർവകലാശാലകളിൽ അഡ്മിഷൻ
- 2020 NEET യോഗ്യത ഇല്ലാതെ അഡ്മിഷൻ നേടാം
- വിദേശത്ത് ഡോക്ടറായി പ്രാക്ടീസ് ചെയ്യാനും സ്ഥിര താമസത്തിനും (PR) സൗകര്യം
- മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിൽ ഇേൻറൺഷിപ് സൗകര്യം
- NMC (National Medical Commission) WHO (World Health Organization) WFME (World federation for Medical Education)
- FAIMER (Federation for Advancement of International Medical Education and Research ) എന്നീ സംഘടനകളുടെ അംഗീകാരം
- എം.ബി.ബി.എസ്, പ്രവേശനത്തിലെ വെല്ലുവിളികളും മറികടക്കാനുള്ള മാർഗവും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.