മലയാളം മിഷൻ കർണാടക ചാപ്റ്റർ അഞ്ചാമത് പഠനോത്സവം 28 ന്
text_fieldsബംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിെൻറ 2021 ലെ പഠനോത്സവം നവംബർ 28 ന് ഞായറാഴ്ച മൂന്നിന് നടക്കും. ഗൂഗ്ൾ മീറ്റിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽ മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡൻറ് കെ. ദാമോദരൻ അധ്യക്ഷത വഹിക്കും.
മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾക്ക് ശേഷം സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗൂഗ്ൾ ക്ലാസ് റൂമുകളിലാണ് പഠനോത്സവം നടക്കുന്നത്. കേരള സർക്കാറിെൻറ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ നിയമാവലികളും നിർദേശങ്ങളും അനുസരിച്ചാണ് പഠനോത്സവം സംഘടിപ്പിക്കുന്നത്. മലയാളം മിഷൻ ഭാഷ അധ്യാപകൻ ഉണ്ണി അമ്മയമ്പലം, സെക്രട്ടറി ടോമി ആലുങ്കൽ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിക്കും.
അക്കാദമിക് കോഓഡിനേറ്റർ സതീഷ് തോട്ടശ്ശേരിയുടെ ആമുഖത്തോടെ ആരംഭിക്കുന്ന ചടങ്ങിൽ വൈസ് പ്രസിഡൻറ് ഷാഹിന ലത്തീഫ് സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി ജെയ്സൺ ലൂക്കോസ് നന്ദിയും പറയും. 18 ഗൂഗ്ൾ ക്ലാസ് മുറികളിലായി കണിക്കൊന്ന, സൂര്യകാന്തി ക്ലാസുകളിലെ 380 കുട്ടികളാണ് ഈ വർഷം പങ്കെടുക്കുന്നത്.
രണ്ടു വർഷത്തെ ഭാഷ പഠനം പൂർത്തിയായ കുട്ടികൾക്കാണ് പഠനോത്സവത്തിൽ പങ്കെടുക്കാൻ അർഹതയുള്ളത്. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി കൺവീനർ ജിസോ ജോസിെൻറ നേതൃത്വത്തിൽ അധ്യാപകരും രക്ഷിതാക്കളും മേഖല ഭാരവാഹികളും ഉൾപ്പെടുന്ന സംഘാടക സമിതി രൂപവത്കരിച്ചിട്ടുണ്ട്. പഠനോത്സവ നടത്തിപ്പിന് നൂർ മുഹമ്മദ്, ജോമോൻ സ്റ്റീഫൻ, കെ. അനൂപ്, ശ്രീജേഷ്, സുരേഷ് ബാബു, ഹിത വേണുഗോപാലൻ, മീര നാരായണൻ എന്നിവർ നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.