സാധ്യതകൾ തുറന്ന് മറൈൻ കോഴ്‌സുകൾ
text_fieldsറെയിൽ വ്യോമഗതാഗതങ്ങൾ വ്യാപകമായിട്ടുണ്ടെങ്കിലും സമുദ്രം വഴിയുള്ള ചരക്കുനീക്കത്തിന് ഒട്ടും പൊലിമ കുറഞ്ഞിട്ടില്ല. ലോകമെങ്ങും സാധനസാമഗ്രികൾ എത്തിക്കാൻ സഹായിക്കുന്ന കപ്പലുകൾ രാപ്പകൽ ഭേദമില്ലാതെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു . ആ കപ്പലുകളിലെല്ലാം ഒത്തിരി ആളുകൾ ജോലി ചെയ്യുന്നുമുണ്ട്. ഉയർന്ന ശമ്പളവും ഏവരെയും ആകർഷിക്കുന്ന ഗ്ലാമർ പരിവേഷവും കപ്പൽജോലികളെ എന്നും മികവുറ്റതാക്കുന്നു.
1. മറൈന്‍ എന്‍ജിനീയറിങ്
കപ്പലുകൾ, മുങ്ങിക്കപ്പലുകൾ, ബോട്ടുകൾ തുടങ്ങിയവയുടെ ഗതി നിയന്ത്രണം, വായുസഞ്ചാരം, വായു ശുദ്ധീകരണം എന്നിവയെല്ലാം മറൈൻ എന്‍ജിനീയറിങ്ങിലാണ് കൈകാര്യം ചെയ്യുക. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ അഭിരുചിയും കപ്പലുകളിൽ ജോലിചെയ്യാൻ താൽപര്യവുമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന ബ്രാഞ്ചാണിത്.
യോഗ്യത
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങൾക്ക് 60% മാർക്കിൽ കുറയാതെയും ഇംഗ്ലീഷിന് 50% മാർക്കിൽ കുറയാതെയും നേടി പ്ലസ് ടു / തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. അംഗീകൃത സർവകലാശാലകളിൽനിന്ന് മെക്കാനിക്കൽ/മറൈൻ വിഭാഗങ്ങളിൽ ബി.ടെക് അല്ലെങ്കിൽ ബി.ഇ കോഴ്‌സുകളിൽ 60% മാർക്കോടെ ബിരുദം നേടിയവർക്ക് ബിരുദാനന്തര ബിരുദത്തിനു അപേക്ഷിക്കാം. പ്രവേശനപരീക്ഷ ഉണ്ടായിരിക്കും .
കാലാവധി: നാലു വർഷം
സ്ഥാപനങ്ങൾ
IMU Kolkata Campus,
Phone: (033) 2401 4673 / 76.
Email: director@merical.ac.in
Website: www.merical.ac.in
IMU Mumbai Port Campus, Email: academicscell@imu.ac.in , Phone : (022)23723577, 23725987
IMU Chennai Campus, Email: director.chennai@imu.ac.in, Phone : (044) 24530343 / 345
2. നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിങ്
കപ്പലുകളുടെ രൂപകൽപന, നിർമാണം, നവീകരണം തുടങ്ങിയവ പഠിപ്പിക്കുന്ന ശാഖയാണിത്.
യോഗ്യത
പ്ലസ് ടു/തത്തുല്യ പരീക്ഷയിൽ കെമിസ്ട്രി/ ഫിസിക്‌സ്/മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിൽ മൊത്തം 60 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷ ഉണ്ടായിരിക്കും
കാലാവധി : നാലു വർഷം
സ്ഥാപനങ്ങൾ
Cochin University of Science and Technology
(CUSAT), Email: ship@cusat.ac.in, Phone : +91-484 257-5714
Indian Maritime University (IMU) Chennai, Email : director.chennai@imu.ac.in, Phone : 044 2453 0343, 044 2453 0345
IIT Madras, Website : www.iitm.ac.in, Phone : 044 2257 8000
IIT Kharagpur , Website : www.iitkgp.ac.in, Phone : +91-3222-255221
Sree Narayana Gurukulam College of Engineering, Kolenchery, Ernakulam. Website: www.sngce.ac.in, Phone: 0484 259 7800
3. ബി.എസ്സി നോട്ടിക്കൽ സയൻസ്
യോഗ്യത
പ്ലസ് ടു/ തത്തുല്യ യോഗ്യതയിൽ മാത്‍സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവക്ക് 50 ശതമാനം മാർക്കും ഇംഗ്ലീഷ് 50% മാർക്കും നേടിയിരിക്കണം.
കാലാവധി: മൂന്നു വർഷം
സ്ഥാപനങ്ങൾ
Central Institute of Fisheries Nautical and Engineering Training , Kochi, Kerala, Phone : (0484)2351493, 2351790
Website: www.cifnet.nic.in
Coimbatore Marine College, Phone : 0422 236 4999
Website: www.cmcmarine.in
Academy of Maritime Education and Training Karnataka, Phone : 91 - 44 - 2744 4625
Website: www.ametuniv.ac.in
Maharashtra Academy of Naval Education, Phone : 020 3069 3845
Website: www.manetpune.edu.in
Indian Maritime University - (IMU), Chennai, Email: director.chennai@imu.ac.in, Phone : 044 2453 0343, 044 2453 0345
4. ബി.എസ്സി മാരിടൈം സയൻസ്
യോഗ്യത
മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിൽ 60% മാർക്കോടെയുള്ള പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം. ഇംഗ്ലീഷിന് 50% മാർക്ക് നേടിയിരിക്കണം.
കാലാവധി: മൂന്നു വർഷം.
സ്ഥാപനങ്ങൾ
Marine Engineering and Research Institute, Mumbai, Phone: 022 2372 5987
Marine Engineering and Research Institute, Kolkata, Phone : 033 2401 4675
Lal Bahadur Shastri College of Advanced Maritime Studies and Research, Mumbai, Phone : 022 2371 9931
Indian Institute of Port Management , Kolkata ,Email: director.kolkata@imu.ac.in, Phone : (033) 2439 4123/4124
Indian Maritime University -Visakhapatnam Campus, Website : www.imuv.edu.in.
5. പോർട്ട് ആൻഡ് ഷിപ്പിങ് മാനേജ്മെൻറിൽ എം.ബി.എ
കപ്പൽ ഗതാഗതം, ചരക്കുനീക്കങ്ങൾ കൈകാര്യം ചെയ്യൽ, അവയുടെ സംഭരണം, കപ്പലുകളുടെ നിയന്ത്രണം, സുരക്ഷ, തുടങ്ങിയ ഉത്തരവാദിത്തങ്ങൾ ഏറെയുള്ള തൊഴിലിടമാണ് പോർട്ട് മാനേജ്മെൻറ്.
യോഗ്യത
ശാസ്ത്ര സാങ്കേതിക മേഖലയിലോ എൻജിനീയറിങ്ങിലോ മാനേജ്മെൻറ് മേഖലയിലോ മികച്ച മാർക്കോടുകൂടി പാസായ ബിരുദധാരികൾക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷ ഉണ്ടായിരിക്കും.
സ്ഥാപനങ്ങൾ
Indian Maritime University
Kochi Campus, Email : academicscell@imu.ac.in, Phone: 0484 2989402 / 2118542
Kolkata Campus, Website: www.merical.ac.in, Phone : (033) 2401 4673
Adithya Institute of Management Studies, Thiruvananthapuram, Email : info@adithyaims.com, Phone : +91 471-2750225
Phoenix Maritime Services Pvt. Ltd,Nagpur, Maharashtra. Website : http://www.phoenixmaritime.in
Indian Institute of Logistics Kochi , Email: info@iilskochi.com, Phone : 0484 4042780/6491050
6. ജനറൽ പർപ്പസ് റേറ്റിങ് (ജി.പി റേറ്റിങ്)
ഷിപ്പിങ് കമ്പനികളിൽ ഡെക്ക്/എൻജിൻ ജീവനക്കാരായി ജോലി ലഭിക്കാനും കടലിലെ മറ്റു ജോലികളുടെ അടിസ്ഥാന യോഗ്യതയായും കണക്കാക്കുന്ന കോഴ്‌സാണ് ജി.പി.റേറ്റിങ്
യോഗ്യത
പത്താം തരം പരീക്ഷയിൽ 40 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18 -25. എല്ലാ വർഷവും ജനുവരിയിലും ജൂൈലയിലുമാണ് ക്ലാസുകൾ ആരംഭിക്കുക.
കാലാവധി: ആറു മാസം
സ്ഥാപനങ്ങൾ
Sri Chakra Maritime College, Email: admissions@srichakramaritimecollege.com, Phone: +91 7397474666
Indian Maritime University, Chennai Campus, Email: director.chennai@imu.ac.in, Phone : 044 2453 0343, 044 2453 0345
Maritime Education Training & Research Institute, Kolkata, Email: metrikolkata@hotmail.com, Phone : 033 2465-7161
Sriram Institute of Marine Studies, New Delhi, Email: coursebooking@simsnd.in, Phone: (+91) 9990565959, 9911486060
Euro Tech Maritime Academy, Aluva, Ernakulam, Kerala, Email : college@eurotechmaritime.org, Phone : 8943344650, 7025080044.
7. മാരിടൈം കേറ്ററിങ് സർട്ടിഫിക്കറ്റ് കോഴ്‌സ്
ഷിപ്പിങ് ഏരിയ, ആശുപത്രികൾ, അതിഥി ഭവനങ്ങൾ, റിസോർട്ടുകൾ എന്നിവയിൽ ചീഫ് കുക്ക്, കേറ്ററിങ് ഓഫിസർ, ഹോട്ടൽ മാനേജർ, മെയിൻറനൻസ് മാനേജർ തുടങ്ങിയ മേഖലകളിൽ ശോഭിക്കാൻ സഹായിക്കുന്ന കോഴ്‌സാണിത്.
യോഗ്യത
10+2വിന് 60 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം.
ആതിഥ്യമര്യാദ, നാവിക വാസ്തുവിദ്യ, ആഹാര ഉൽപന്നങ്ങൾ, കേറ്ററിങ് സർവിസ്, സമുദ്രഘടന, കപ്പൽ ജ്യാമിതി, മാരിടൈം സ്റ്റഡീസ്, ബിവറേജസ് സേവനങ്ങൾ തുടങ്ങിയ പ്രധാന മേഖലകൾ പഠിക്കാൻ സഹായിക്കുന്നു.
കാലാവധി: ആറു മാസം.
സ്ഥാപനങ്ങൾ
Maritime Education Training & Research Institute, Kolkata, Email: metrikolkata@hotmail.com, Phone : 033 2465-7161/62/63
Euro Tech Maritime Academy, Kochi, Email: college@eurotechmaritime.org, Phone: 8943344650, 7025080044.
Sea Scan Maritime Foundation, Goa, Email : scanacad@gmail.com, Phone: +91832 2783248, +91832 2783249
Marine Medical Clinic, Mumbai: Phone 022 2269 1745
Cosmopolitan Technology of Maritime College, Chennai . Phone : 044 2524 3150, 2522 7752
8. ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ്
യോഗ്യത
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിലുള്ള 10 +2 ആണ് ഈ കോഴ്‌സിലേക്കുള്ള അടിസ്ഥാന യോഗ്യത. കോഴ്‌സ് കാലാവധി ഒരു വർഷം. ഡിപ്ലോമ പൂർത്തിയാക്കിയവർക്ക് പരിശീലന കേഡറ്റ് ആവാം. മെറിറ്റ് അടിസ്ഥാനത്തിലോ എൻട്രൻസ് മുഖേനയോ ആണ് പ്രവേശനം .
സ്ഥാപനങ്ങൾ
Indian Maritime University Chennai Campus, Email: director.chennai@imu.ac.in, Phone : (044) 24530343 / 345
Hindustan Institute of Maritime Training, Chennai, Email: booking@himtmarine.com, Phone : (+91 44) 3010 3010, 4343 9696
Shriram Institute of Maritime Studies, New Delhi, Email: coursebooking@simsnd.in, Phone: (+91) 9990565959, 9911486060.
Vishwakarma Maritime Institute, Pune: Phone : 011 6599 0990
Sai Ram Shipping Science College, Chennai, Email : http://www.sairamgroup.in/Shipping, Phone : 044-42267777, 42267778.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.