മറൈൻ എൻജിനീയറിങ് പരിശീലനം
text_fieldsകേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിന് കീഴിലുള്ള മറൈൻ എൻജിനീയറിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ഇനി പറയുന്ന പരിശീലന കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ അനുമതിയോടെയാണ് കോഴ്സുകൾ നടത്തുന്നത്.
• ഇന്ത്യൻ ഗ്രാജ്വേറ്റ് മറൈൻ എൻജിനീയറിങ് (ജി.എം.ഇ) ട്രെയിനിങ് പ്രോഗ്രാം (ഐ.എം.ഇ.സി): സീറ്റുകൾ 20. പഠിച്ചിറങ്ങുന്നവർക്ക് ജോലി ഉറപ്പ്. പ്രവേശനയോഗ്യത: ബി.ടെക്/ബി.ഇ മെക്കാനിക്കൽ എൻജിനീയറിങ് മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. പ്രായപരിധി 31.03.2024ൽ 24 വയസ്സ്. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.
• ഏകവർഷ പ്രീ-സീ ജി.എം.ഇ കോഴ്സ്: യോഗ്യത-ബി.ടെക് (മെക്കാനിക്കൽ/നേവൽ ആർക്കിടെക്ചർ) പ്രായപരിധി 1.9.2024ൽ 28 വയസ്സ്. സ്പോൺസർഷിപ് വിഭാഗത്തിന് 60 ശതമാനം മാർക്കിൽ കുറയാതെ വേണം.
രണ്ടു കോഴ്സുകൾക്കും പാസ്പോർട്ട് നിർബന്ധം. ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.
കോഴ്സുകളുടെ വിശദാംശങ്ങൾ, അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ, ഫീസ് നിരക്ക് മുതലായ വിവരങ്ങൾ www.cslmeti.inൽ ലഭിക്കും. വിദ്യാഭ്യാസ വായ്പാ സൗകര്യമുണ്ട്. വിജയകരമായി പഠന പരിശീലനങ്ങൾ പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് സഹായം ലഭിക്കും.
വിലാസം: മറൈൻ എൻജിനീയറിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, വിജ്ഞാനസാഗർ, ഗിരിനഗർ, കൊച്ചി-682020. ഫോൺ: 0484-4011596, 8129823739.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.