വനിത ഗവേഷകർക്ക് ഗവേഷണ സമയം ഏഴുവർഷമാക്കി കണ്ണൂർ സർവകലാശാല
text_fieldsകണ്ണൂർ: യു.ജി.സി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ സർവകലാശാലയിൽ വനിത ഗവേഷകരുടെ ഗവേഷണ കാലയളവ് ഏഴുവർഷമാക്കിയുള്ള ഉത്തരവ് മുഴുവൻ വനിത ഗവേഷകർക്കും ബാധകമാക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. നിലവിൽ അഞ്ചുവർഷമാണ് പരമാവധി ഗവേഷണ സമയം.
പ്രസവാവധി ഉൾപ്പെടെയുള്ള കാര്യങ്ങൾ കണക്കിലെടുത്ത് രണ്ടുവർഷം കൂടി നീട്ടിനൽകാൻ നേരത്തേ തീരുമാനിച്ചിരുന്നു. ഈ ഇളവ് സർവകലാശാലയിലെ മുഴുവൻ വനിത ഗവേഷകർക്കും ഇനി ലഭിക്കും.
കാസർകോട് ഭാഷാവൈവിധ്യ പഠനകേന്ദ്രം ആരംഭിക്കുന്നതിന് ഡോ. എ. അശോകൻ അവതരിപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചു. വിദ്യാർഥികളുടെ നൈപുണ്യ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാല കെ-ഡിസ്‌കുമായി ഒപ്പുവെച്ച ധാരണപത്രം അംഗീകരിച്ചു. അക്കാദമിക -അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുന്നതിന് സർവകലാശാലക്ക് കീഴിലെ എല്ലാ കോളജുകളും പഠനവകുപ്പുകളും സന്ദർശിക്കാൻ തീരുമാനിച്ചു. അംഗീകൃത കോളജുകളിൽനിന്നും 2023-24 അധ്യയന വർഷത്തെ സീറ്റുവർധനക്കുള്ള അപേക്ഷകൾ ക്ഷണിക്കാൻ തീരുമാനിച്ചു. അതിഥി അധ്യാപകരുടെ ശമ്പളം 40,000 രൂപയാക്കി വർധിപ്പിക്കാനുള്ള തീരുമാനം അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.