Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2017 10:14 PM GMT Updated On
date_range 13 July 2017 10:14 PM GMTസ്കോളർഷിപ്പോടെ മാത്തമാറ്റിക്സിൽ മാസ്റ്റേഴ്സ് ഡിഗ്രി പഠിക്കാം
text_fieldsbookmark_border
മിടുക്കർക്ക് സ്കോളർഷിപ്പോടെ മാത്തമാറ്റിക്സിൽ എം.എ/ എം.എസ്സി പഠനത്തിന് കേന്ദ്ര സർക്കാറിനു കീഴിലുള്ള മുംബൈയിലെ നാഷനൽ ബോർഡ് ഒാഫ് ഹയർ മാത്തമാറ്റിക്സ് അവസരമൊരുക്കുന്നു.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ടുവർഷത്തേക്ക് പ്രതിമാസം 6000 രൂപവീതം സ്കോളർഷിപ് ലഭിക്കും. ഇനി പറയുന്ന ഏതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
* മാത്തമാറ്റിക്സിൽ ഫസ്റ്റ് ക്ലാസ് ബിരുദം. അല്ലെങ്കിൽ മാത്തമാറ്റിക്സിൽ സെക്കൻഡ് ക്ലാസിൽ കുറയാതെ ബി.എ/ ബി.എസ്സി ഒാണേഴ്സ് ഡിഗ്രി ഉണ്ടായിരിക്കണം. 2017 ജൂലൈയിൽ ഫൈനൽ ഡിഗ്രി പരീക്ഷ പൂർത്തിയാക്കാൻ കഴിയുന്നവർക്കും അപേക്ഷിക്കാം.
* നല്ല അക്കാദമിക് മികവോടെ മാത്തമാറ്റിക്സിൽ ഒന്നാംവർഷ എം.എസ്സി 2017 ജൂലൈയിൽ പൂർത്തിയാക്കാൻ കഴിയുന്നവർക്കും അപേക്ഷിക്കാം.
* മാത്തമാറ്റിക്സിൽ പഞ്ചവത്സര സംയോജിത എം.എസ്സി കോഴ്സിൽ 2017 ജൂലൈയിൽ മൂന്ന്/ നാല് വർഷം പൂർത്തിയാക്കാൻ കഴിയുന്നവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.
അപേക്ഷഫോറത്തിെൻറ മാതൃകയും വിശദവിവരങ്ങളും www.nbhm.dae.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
നിർദിഷ്ട മാതൃകയിൽ തയാറാക്കിയ അപേക്ഷയിൽ പാസ്പോർട്ട് വലുപ്പമുള്ള േഫാേട്ടാ പതിക്കണം. പൂർണമായ അപേക്ഷ സ്വന്തം വിലാസമെഴുതിയ കവർസഹിതം തെരഞ്ഞെടുപ്പിനായി നടത്തുന്ന എഴുത്തുപരീക്ഷ കേന്ദ്രത്തിെൻറ പരിധിയിൽപ്പെടുന്ന മേഖല കോഒാഡിനേറ്ററുടെ മേൽവിലാസത്തിൽ അയച്ചുകൊടുക്കണം. ജൂലൈ 28 വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്.
ഇനി പറയുന്ന അഞ്ച് മേഖല കോഒാഡിനേറ്റർമാരുടെ മേൽവിലാസത്തിലാണ് അപേക്ഷകൾ സ്വീകരിക്കുക.
മേഖല -1: പ്രഫസർ ഗുർമിറ്റ് കൗർ ബക്ഷി, ഡിപ്പാർട്മെൻറ് ഒാഫ് മാത്തമാറ്റിക്സ്, പഞ്ചാബ് യൂനിവേഴ്സിറ്റി, ഹാൻസ്രാജ് ഗുപ്ത ഹാൾ, ചണ്ഡിഗഢ് -160014.
മേഖല -2: പ്രഫസർ കല്യാൺ ചക്രബർത്തി, ഹരീഷ്ചന്ദ്ര റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ചാറ്റ്നാഗ് റോഡ്, ജുസി, അലഹബാദ് -211019.
മേഖല -3: പ്രഫസർ സിദ്ധാർഥ ഭട്ടാചാര്യ, സ്കൂൾ ഒാഫ് മാത്തമാറ്റിക്സ്, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫണ്ടമെൻറൽ റിസർച്, ഹോമി ഭാഭാ റോഡ്, കൊളാബ, മുംബൈ -400005.
മേലഖ -4: പ്രഫസർ അവിഷേക് അധികാരി, ഡിപ്പാർട്മെൻറ് ഒാഫ് പ്യുവർ മാത്തമാറ്റിക്സ്, യൂനിവേഴ്സിറ്റി ഒാഫ് കൽക്കത്ത 35, ബാലി ഗഞ്ച് സർക്കുലർ റോഡ്, കൊൽക്കത്ത -700019.
മേഖല -5: പ്രഫസർ എസ്. കേശവൻ, C/o ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാത്തമാറ്റിക്കൽ സയൻസ്, സി.െഎ.ടി ക്യാമ്പസ്, താരാമണി, ചെന്നൈ 600113.
എഴുത്തുപരീക്ഷയിൽ പെങ്കടുക്കുന്നതിനുള്ള ഹാൾടിക്കറ്റ് അർഹരായവർക്ക് 2017 ആഗസ്റ്റ് 28നകം ലഭിക്കത്തക്കവണ്ണം അയക്കും. സോണൽ കോഒാഡിനേറ്റർമാരാണ് ഹാൾടിക്കറ്റ് വിതരണം ചെയ്യുന്നത്. ഹാൾടിക്കറ്റ് ലഭിക്കാത്തപക്ഷം സെപ്റ്റംബർ എട്ടിനകം സോണൽ കോഒാഡിനേറ്ററെ ബന്ധപ്പെടാവുന്നതാണ്.
എഴുത്തുപരീക്ഷ 2017 സെപ്റ്റംബർ 23ന് നടക്കും. മേഖല അഞ്ചിെൻറ പരിധിയിൽപ്പെടുന്ന ബംഗളൂർ, ചെന്നൈ, കൊച്ചി, ഹൈദരാബാദ് എന്നിവ എഴുത്തുപരീക്ഷ കേന്ദ്രങ്ങളായിരിക്കും. ടെസ്റ്റിനായി ഇവയിൽ സൗകര്യാർഥം രണ്ടെണ്ണം തെരഞ്ഞെടുക്കാം. അതത് മേഖലയുടെ പരിധിയിൽപ്പെടുന്ന പരീക്ഷ കേന്ദ്രങ്ങൾ വെബ്സൈറ്റിലുണ്ട്.
എഴുത്തുപരീക്ഷയിൽ തിളങ്ങുന്നവരുടെ ചുരുക്കപ്പട്ടിക തയാറാക്കി ഇൻറർവ്യൂ (സെപ്റ്റംബർ 23ന്) നടത്തിയാണ് സെലക്ഷൻ. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ടെസ്റ്റിൽ ബിരുദ തലത്തിലുള്ള മാത്തമാറ്റിക്സ്, അനാലിസിസ്, ആൽജിബ്ര തുടങ്ങിയ വിഷയങ്ങളിൽ ചോദ്യങ്ങളുണ്ടാകും. മുൻവർഷത്തെ ചോദ്യപേപ്പറുകൾ www.imsc.res.in എന്ന വെബ്സൈറ്റിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് www.nbhm.dae.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story