മൗലാന ആസാദ് ഉറുദു വാഴ്സിറ്റിയിൽ വിദൂര പഠനം
text_fieldsകേന്ദ്ര സർവകലാശാലകളിലൊന്നായ ഹൈദരാബാദിലെ മൗലാന ആസാദ് നാഷനൽ ഉറുദു സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രം 2024-25 വർഷം നടത്തുന്ന ഇനി പറയുന്ന കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം.
● എം.എ ഉറുദു, ഹിന്ദി, ഇംഗ്ലീഷ്, അറബിക്, ഹിസ്റ്ററി, ഇസ്ലാമിക് സ്റ്റഡീസ്
● ബി.എ, ബി.കോം, ബി.എസ്സി ലൈഫ് സയൻസസ്, ഫിസിക്കൽ സയൻസസ്
● ഡിപ്ലോമ കോഴ്സുകൾ -ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ടീച്ച് ഇംഗ്ലീഷ്, ഏർളി ചൈൽഡ്ഹുഡ് കെയർ ആൻഡ് എജുക്കേഷൻ, സ്കൂൾ ലീഡർഷിപ് ആൻഡ് മാനേജ്മെന്റ്, എംപ്ലോയബിലിറ്റി സ്കിൽഡ്
● സർട്ടിഫിക്കറ്റ് കോഴ്സുകൾ: ഫങ്ഷനൽ ഇംഗ്ലീഷ്, പ്രൊഫിഷ്യൻസി ഇൻ ഉറുദു ത്രൂ ഇംഗ്ലീഷ്
പ്രവേശന യോഗ്യത, സെലക്ഷൻ നടപടികൾ ഉൾപ്പെടെ വിശദവിവരങ്ങളും ഓൺലൈൻ അപേക്ഷാ ഫോറവും https://manuu.edu.in/dde/, https://manuuadmission.samarth.edu.in/ എന്നീ വെബ്സൈറ്റിൽ ലഭ്യമാണ്. ഓൺലൈനായി സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. ഒക്ടോബർ 10 വരെ ഫീസ് ഒടുക്കാം. രജിസ്ട്രേഷൻ ഫീസ്, കോഴ്സ് ഫീസ് മുതലായ വിവരങ്ങളും പ്രോസ്പെക്ടസിലുണ്ട്.
വാഴ്സിറ്റിക്ക് ന്യൂഡൽഹി, കൊൽക്കത്ത, ബംഗളൂരു, മുംബൈ, പാറ്റ്ന, ദർഗംഗ, ഭോപാൽ, ശ്രീനഗർ, റാഞ്ചി, അമരാവതി, ഹൈദരാബാദ്, ജമ്മു, വാരാണസി, ലഖ്നോ എന്നിവിടങ്ങളിൽ റീജനൽ/സബ് റീജനൽ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട് (ഹെൽപ് ലൈൻ നമ്പറുകൾ: 040 2300 8463, 23120600 (എക്സ്റ്റൻഷനൽ 2207, 2208).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.