ഐ.ഐ.എ.ടി.എം ഗ്വാളിയറിൽ എം.ബി.എ പ്രവേശനം
text_fieldsകേന്ദ്രസർക്കാറിന് കീഴിൽ ഗ്വാളിയറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് (IIITM) 2024-25 വർഷത്തെ ദ്വിവത്സര മുഴുവൻ സമയ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മാർക്കറ്റിങ്, ഫിനാൻസ്, ഓപറേഷൻസ്, ഐ.ടി ആൻഡ് സിസ്റ്റംസ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് എന്നിവ സ്പെഷലൈസേഷനുകളാണ്. ഗവേഷണാധിഷ്ഠിത ഇന്റേൺഷിപ്പുമുണ്ട്.
യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ 60 ശതമാനം മാർക്കിൽ/6.50 CGPAയിൽ കുറയാതെ ഫസ്റ്റ് ക്ലാസ് ബിരുദം. മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. പ്രാബല്യത്തിലുള്ള ഐ.ഐ.എം കാറ്റ് സ്കോർ ഉണ്ടാവണം. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് അഞ്ച് ശതമാനം മാർക്കിളവുണ്ട്. അവസാനവർഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.iitm.ac.in/mba ലിങ്കിൽനിന്ന് ഡൗൺലോഡ് ചെയ്യാം.വനിതകൾ/എസ്.ടി/എസ്.ടി/പി.എച്ച് വിഭാഗങ്ങളിൽപെടുന്നവർക്ക് 500 രൂപ മതി. അപേക്ഷാ ഫോറത്തിന്റെ മാതൃക വെബ്സൈറ്റിലുണ്ട്. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. അന്വേഷണങ്ങൾക്ക് mba-admission@iiitm.ac.in എന്ന ഇ-മെയിലിലും 8695009224 എന്ന മൊബൈൽ നമ്പരിലും ബന്ധപ്പെടാം. അപേക്ഷ ലഭിക്കേണ്ട അവസാനതീയതി മാർച്ച് 30.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.