െഎ.െഎ.ടികളിൽ എം.ബി.എ പ്രവേശനം; ഓൺലൈൻ അപേക്ഷ 31നകം
text_fieldsഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (ഐ.ഐ.ടികൾ) 2021-23 വർഷത്തെ ഫുൾടൈം എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എട്ട് ഐ.ഐ.ടികളിലാണ് പ്രവേശനം. മദ്രാസ് (www.doms.iitm.ac.in), ബോംബെ (www.som.iitb.ac.in), ഡൽഹി (www.dms.iitd.ac.in), ഐ.എസ്.എം ധൻബാദ് (www.iitism.ac.in), ജോധ്പുർ (http://iitj.ac.in/schools/indiaphp), കാൺപുർ (IME) (www.iitk.ac.in/ime), െഖാരഗ്പുർ (www.som.iitkgp.ac.in), റൂർക്കി (http://ms.iitr.ac.in). കൂടാതെ അതത് ഐ.ഐ.ടികളുടെ ഡിപ്പാർട്മെൻറ് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ്/സ്കൂൾ ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് നടത്തുന്ന എം.ബി.എ, മാനേജ്മെൻറ് പി.ജി പ്രോഗ്രാമുകളുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ ഫസ്റ്റ്ക്ലാസ് (60 ശതമാനം മാർക്കിൽ കുറയരുത്) ബിരുദവും ഐ.ഐ.എം കാറ്റ്-2020 സ്കോറും. പട്ടികജാതി/വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും ബിരുദതലത്തിൽ 55 ശതമാനം മാർക്ക് മതി. ഫൈനൽ ഡിഗ്രി വിദ്യാർഥികളെയും പരിഗണിക്കും.
ഐ.ഐ.ടിയിൽനിന്നു സി.ജി.പി.എ 8ൽ കുറയാത്ത ബിരുദമെടുത്തവർക്ക് കാറ്റ് സ്കോർ നിർബന്ധമില്ല. ഓരോ ഐ.ഐ.ടിക്കും ആവശ്യമായ വിശദമായ യോഗ്യതാമാനദണ്ഡങ്ങൾ വെബ്സൈറ്റിലുണ്ട്. പ്രവാസി ഭാരതീയർക്കും വിദേശ വിദ്യാർഥികൾക്കും 'ജിമാറ്റ്' സ്കോർ മതി.അപേക്ഷ ഫീസ് ജനറൽ, ഒ.ബി.സി വിഭാഗങ്ങൾക്കും വിദേശ വിദ്യാർഥികൾക്കും എൻ.ആർ.ഐക്കാർക്കും 1600 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 800 രൂപ. െക്രഡിറ്റ്/െഡബിറ്റ് കാർഡ്/ഇൻറർനെറ്റ് ബാങ്കിങ് വഴി ഫീസ് അടക്കാം.
അപേക്ഷ ഓൺലൈനായി ഓരോ ഐ.ഐ.ടിക്കും പ്രത്യേകം സമർപ്പിക്കണം. ജനുവരി 31 വരെ അപേക്ഷ സ്വീകരിക്കും.ഐ.ഐ.എം-കാറ്റ്-2020 സ്കോർ അടിസ്ഥാനത്തിൽ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി വ്യക്തിഗത ഓൺലൈൻ അഭിമുഖം നടത്തിയാണ് തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.