കോഴിക്കോട് എൻ.ഐ.ടിയിൽ എം.ബി.എ
text_fieldsനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി) കാലിക്കറ്റ് 2024-26 വർഷം നടത്തുന്ന മുഴുസമയ എം.ബി.എ (റഗുലർ-കാറ്റ്/ഇൻഡസ്ട്രി സ്പോൺസേർഡ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. ബ്രോഷറും പ്രവേശന വിജ്ഞാപനവും www.nitc.ac.inൽ ലഭിക്കും.
എം.ബി.എ കോഴ്സിൽ 75 സീറ്റുകളുണ്ട് (ജനറൽ 28, ഒ.ബി.സി എൻ.സി.എൽ 19, എസ്.സി 10, എസ്.ടി 6, ഇ.ഡബ്ലിയു.എസ് 8, പി.ഡബ്ലിയു.ഡി 4). യോഗ്യത: ഏതെങ്കിലും വിഷയത്തിൽ മൊത്തം 60 ശതമാനം മാർക്കിൽ/6.0 സി.ജി.പി.എയിൽ കുറയാതെ ബിരുദം. എസ്.സി/എസ്.ടി/പി.ഡബ്ലിയു.ഡി വിഭാഗങ്ങൾക്ക് 55 ശതമാനം മാർക്ക്/5.5 സി.ജി.പി.എ മതിയാകും. ഐ.ഐ.എം കാറ്റ്-2023 സ്കോർ നേടിയിരിക്കണം. വ്യക്തിഗത അഭിമുഖം നടത്തിയാണ് സെലക്ഷൻ.
ഇൻഡസ്ട്രി സ്പോൺസേർഡ് വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നതിന് രണ്ടുവർഷത്തിൽ കുറയാതെ ഇൻഡസ്ട്രിയൽ/റിസർവ് പരിചയം വേണം. അഞ്ച് സീറ്റിലാണ് പ്രവേശനം.
അപേക്ഷഫീസ് 1000 രൂപ. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 500 രൂപ മതി. വിജ്ഞാപനത്തിലെ നിർദേശങ്ങൾ പാലിച്ച് https://dss.nitc.ac.in/Somsapp/Soms/login.aspx ലിങ്കിൽ ഓൺലൈനായി മാർച്ച് 31നകം അപേക്ഷിക്കാം.
ഗ്രൂപ് ചർച്ച/അഭിമുഖത്തിനായി തെരഞ്ഞെടുക്കപ്പെടുന്നവരുടെ ചുരുക്കപ്പട്ടിക ഏപ്രിൽ 15ന് പ്രസിദ്ധപ്പെടുത്തും. ഏപ്രിൽ 25നും മേയ് 10നും മധ്യേ പ്രവേശന നടപടികൾ പൂർത്തിയാക്കി അർഹരായവരുടെ ലിസ്റ്റ് മേയ് 15ന് പ്രസിദ്ധീകരിക്കും. മേയ് 20നും 31നും മധ്യേയാണ് പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.