ബിസിനസ് മാനേജ്മെന്റ് ശാഖകൾ
text_fieldsഫിനാൻസ്
ഫിനാന്‍ഷ്യല്‍ അനലിസ്റ്റുകളെയാണ് കമ്പനികള്‍ക്ക് ആവശ്യം. ലോകത്തെ ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നായി കാണുന്നത് സാമ്പത്തിക പ്രതിസന്ധി ആണ്. അതുകൊണ്ടുതന്നെ ഫിനാന്‍സ് മാനേജ്മെൻറിെൻറ സാധ്യത ഒരിക്കലും കുറയുന്നില്ല. കോർപറേറ്റ് ഫിനാന്‍സ്, ബഡ്ജറ്റിങ്, ഇൻറര്‍നാഷനല്‍ ഫിനാന്‍സ്, കോസ്റ്റിങ്, ഇന്‍വെസ്റ്റ്മെൻറ് ആൻഡ് സെക്യൂരിറ്റീസ്, വര്‍ക്കിങ് കാപ്പിറ്റല്‍ മാനേജ്മെൻറ് എന്നിവയാണ് പ്രധാന വിഷയങ്ങള്‍. ഫിനാന്‍സ് മാനേജ്മെൻറിെൻറ അനുബന്ധ കോഴ്സായി ഉയര്‍ന്നുവരുന്ന ഒന്നാണ് ഫിനാന്‍സ് പ്ലാനിങ്. ഫിനാന്‍സ് പ്ലാനിങ്ങും വിദ്യാർഥികള്‍ക്കിടയില്‍ ജനകീയമായ കോഴ്സാണ്. കൂടുതല്‍ മള്‍ട്ടിനാഷനല്‍ കമ്പനികള്‍ ഇന്ത്യയിലേക്ക് കടന്നുവരുന്നത് ഫിനാന്‍സ് മാനേജ്മെൻറില്‍ ഏറെ ജോലി സാധ്യതകള്‍ തുറന്നുവെക്കുന്നുണ്ട്. പ്ലസ് ടുവിന് 50 ശതമാനം മാര്ക്കുെണ്ടങ്കില് ഫിനാന്‍സ് മാനേജ്മെൻറിന് പ്രവേശനം ലഭിക്കും.
മാർക്കറ്റിങ്
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര് തിരഞ്ഞെടുക്കുന്ന ഒന്നാണ് മാര്‍ക്കറ്റിങ് മാനേജ്മെൻറ്. വിൽപനയും സേവനങ്ങളും, മാര്‍ക്കറ്റിലെ ട്രെന്‍ഡുകള്‍, മത്സരങ്ങള്‍ എന്നിവ പഠിക്കുന്നതുമൊക്കെയാകും മാര്‍ക്കറ്റിങ് മാനേജ്മെൻറില്‍ പ്രധാന വിഷയം. മാറിക്കൊണ്ടിരിക്കുന്ന ട്രെന്‍ഡുകളാണ് മാര്ക്കറ്റിങ്ങിെൻറ ഏറ്റവും വലിയ വെല്ലുവിളി. പരസ്യംപോലുള്ള എൻറര്‍ടെയ്ന്‍മെൻറ് മേഖലയിലുള്ളവര്‍ക്കും ഏറെ സാധ്യതകളാണ് മാര്‍ക്കറ്റിങ് മാനേജ്മെൻറിലുള്ളത്. സ്ട്രാറ്റജിക് പ്ലാനിങ്, മാര്‍ക്കറ്റ് റിസര്‍ച്, മാര്‍ക്കറ്റ് കാമ്പയിന്, കണ്‍സ്യൂമര്‍ ബിഹേവിയര്‍, കോസ്റ്റ് നോളിയം പ്രോഫിറ്റ്്, അനാലിസിസ് ഓഫ് ഡിമാൻഡ് എന്നിവയാണ് പ്രധാനവിഷയം. മാര്‍ക്കറ്റിങ് മാനേജ്മെൻറില്‍ കണ്‍സ്യൂമര്‍ ബിഹേവിയര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, മാര്‍ക്കറ്റിങ് റിസര്‍ച്, റൂറല്‍ മാര്‍ക്കറ്റിങ്, റീടെയില്‍ മാര്‍ക്കറ്റിങ് എന്നിങ്ങനെ ഉപവിഭാഗങ്ങളുമുണ്ട്.
കൺസ്യൂമർ ബിഹേവിയർ
ഉപഭോക്താക്കളുടെ ചോയ്സ് അഥവാ തീരുമാനത്തെ സ്വാധീനിക്കുന്ന സാമൂഹിക, മാനസിക, ബാഹ്യ ഘടകങ്ങളെക്കുറിച്ച് പഠിക്കുന്നതാണ് കണ്‍സ്യൂമര്‍ ബിഹേവിയര്‍. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്, സെര്‍ച് എൻജിന് മാര്‍ക്കറ്റിങ് എന്നിവയെക്കുറിച്ചാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ പഠിക്കേണ്ടത്.
ഒാപറേഷൻ
അസംസ്കൃത വസ്തുക്കള്‍ ഒടുവില്‍ ഉൽപന്നമായി മാറുന്ന ആ പ്രക്രിയയെയാണ് ഓപറേഷന് എന്ന് വിളിക്കുന്നത്. നിർമാണ മേഖലയിലാണ് പ്രധാനമായും ജോലിസാധ്യത. നിർമാണ മേഖലയില്‍ ഏറ്റവും ഉത്തരവാദിത്തമുള്ള ജോലികൂടിയാണ് ഓപറേഷന് മാനേജരുടേത്. സ്ട്രാറ്റജിക് മാനേജ്മെൻറ്, ക്വാളിറ്റി മാനേജ്മെൻറ്, ലീഡര്ഷിപ് ആൻഡ് മാനേജീരിയല്‍ സ്കില്‍സ് എന്നീ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സിലബസ്.
മാർക്കറ്റിങ് റിസർച്
മാര്‍ക്കറ്റിങ്ങിലെ ഇതുവരെ കണ്ടെത്താത്ത ഇടങ്ങളിലേക്ക് എത്താനുള്ള ആഴമേറിയ പഠനമാണ് റിസര്‍ച്ചിലൂടെ നടത്തുന്നത്. അസംഘടിതമായി നടന്നുപോവുന്ന റീടെയില്‍ മേഖലയെ കൂടുതല്‍ സിസ്റ്റമറ്റിക് ആക്കാനുള്ള കാര്യങ്ങളാണ് റീടെയില്‍ മാര്‍ക്കറ്റിങ്.
ബാങ്കിങ്
ഒരേസമയം ബാങ്കിങ്ങും ഫിനാന്‍സ് മാനേജ്മെൻറും കൈകാര്യംചെയ്യാന്‍ നിങ്ങളെ പ്രാപ്തരാക്കുന്ന കോഴ്സാണ് എം.ബി.എ ഇന്‍ ബാങ്കിങ്. ലോണ്‍, ക്രെഡിറ്റ് തുടങ്ങിയ മേഖലയിലാണ് കൂടുതലും ജോലിസാധ്യതകളുണ്ടാവുക.
അക്കൗണ്ട്സ് മാനേജർ, മാർക്കറ്റിങ് മാനേജർ, എക്സിക്യൂട്ടിവ് അസിസ്റ്റൻറ്, മാർക്കറ്റിങ് അനലിസ്റ്റ്, ബിസിനസ് അനലിസ്റ്റ്, ഫിനാൻസ് മാനേജർ, കാഷ്യർ, ഇക്വിറ്റി റിസർച് അനലിസ്റ്റ്, ഇൻവെസ്റ്റ്മെൻറ് ബാങ്കർ, കോർപറേറ്റ് അനലിസ്റ്റ് തുടങ്ങിയ പോസ്റ്റുകളിൽ എം.ബി.എ ഇൻ ബാങ്കിങ് പഠിച്ചവർക്ക് ജോലിനോക്കാം.
െഎ.ടി
സാങ്കേതികതയും മാനേജ്മെൻറും സംയോജിപ്പിക്കുന്ന പാഠ്യരീതിയാണ് എം.ബി.എ ഇന്‍ ഇൻഫര്‍മേഷന്‍ ടെക്നോളജി. ബിസിനസ് മാനേജ്മെൻറ്, സ്ട്രാറ്റജി ആൻഡ് ഇക്കണോമിക്സ് േഡറ്റ ആണ് ഇന്ന് എല്ലാ ബിസിനസിെൻറയും അടിസ്ഥാനം. അതിനെ എങ്ങനെ മാനേജ് ചെയ്യാം എന്നതുതന്നെയാകും ഈ കോഴ്സും അന്വേഷിക്കുക. ഇന്‍ഫര്‍മേഷന്‍ സംവിധാനങ്ങളെയും മാനേജ്മെൻറിനെയും ഏകോപിപ്പിക്കുന്നതാകും അതിെൻറ കരിക്കുലം.
കമ്പ്യൂട്ടർ ഹാർഡ്വെയർ, സോഫ്റ്റ്വെയർ, നെറ്റ്വർക്സ്, േഡറ്റ, േഡറ്റ സെൻറർ ഫെസിലിറ്റീസ് തുടങ്ങിയവ സംയോജിപ്പിക്കുന്നതാണ് െഎ.ടി മാനേജ്െമൻറ്. ഇവയിൽ പ്രധാനമായും ബഡ്ജറ്റിങ്, സ്റ്റാഫിങ്, ചെയ്ഞ്ച് മാനേജ്െമൻറ്, സോഫ്റ്റ്വെയർ ഡിസൈൻ, നെറ്റ്വർക്ക് പ്ലാനിങ്, ടെക്നോളജിക്കൽ സപ്പോർട്ട് തുടങ്ങിയവയാണ് ഫോക്കസ് ചെയ്യുന്നത്. പഠനശേഷം വിദേശത്താണ് ഇൗ കോഴ്സിന് സാധ്യതകളേറെ.
ഹ്യൂമൻ റിസോഴ്സ്
ഒരു സ്ഥാപനത്തിലെ മാനവ വിഭവശേഷി കൈകാര്യം ചെയ്യുക എന്നത് ചെറിയ ഉത്തരവാദിത്തമല്ല. പല നിലകളിലായി ജോലിചെയ്യുന്ന വിവിധ സ്റ്റാഫുകളുെട റിക്രൂട്ട്മെൻറ് മുതല്‍ റെസിഗ്നേഷന്‍ വരെയുള്ള കാര്യങ്ങള്‍ നടത്തുകയും അതില്‍ തീരുമാനങ്ങളെടുക്കുകയുമാണ് ഒരു എച്ച്.ആര് മാനേജര്‍ ചെയ്യുന്നത്. എല്ലാ മള്‍ട്ടിനാഷനല്‍ കമ്പനിയിലും ഇത്തരം ഒരു പോസ്റ്റ് ഒഴിച്ചുകൂടാനാവാത്തതുകൊണ്ടുതന്നെ ജോലി സാധ്യത വളരെ കൂടുതലാണ്. കമ്പനിയിലേക്ക് ഒരു തൊഴിലാളിയുെട റിക്രൂട്ട്െമൻറ് മുതൽ സെലക്ഷൻ േപ്രാസസ്, ഹയറിങ് ഒാഫ് എംപ്ലോയീസ്, ബോർഡിങ്, ടാലൻറ് അക്വിസിഷൻ, ട്രെയിനിങ് ആൻഡ് റീറ്റെൻഷൻ വരെ എച്ച്്.ആർ വിഭാഗത്തിെൻറ ചുമതലയാണ്.
അക്കൗണ്ടിങ്
ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, കോസ്റ്റ് മാനേജ്മെൻറ് തുടങ്ങി ഫിനാന്‍സുമായി ബന്ധപ്പെട്ട വിഷയങ്ങള്‍തന്നെയാണ് എം.ബി.എ ഇന്‍ അക്കൗണ്ടിങ്ങില്‍ കൈകാര്യംചെയ്യുക. കൂടാതെ ബിസിനസ് സ്ട്രാറ്റജി, ടാക്സ് പ്ലാനിങ് പോലുള്ള പ്ലാനിങ് ജോലിയും അക്കൗണ്ടിങ് മാനേജര്‍ ചെയ്യേണ്ടതാണ്.
ഒായിൽ ആൻഡ് ഗ്യാസ്
സ്വാഭാവികമായും എണ്ണക്കമ്പനികളിലും പ്ലാൻറുകളിലുംതന്നെയാണ് ഓയില്‍ ആൻഡ് ഗ്യാസ് എം.ബി.എ ഗ്രാേജ്വറ്റുകള് ജോലിചെയ്യേണ്ടത്. റിഫൈനറി മാനേജ്മെൻറ്, ഗ്യാസ് മാർക്കറ്റിങ്, റിസര്‍ച് പ്രോജക്ട് കൺസൽട്ടൻറ് തുടങ്ങി നിരവധി സാധ്യതകളാണ് ഇതിലുള്ളത്.
റീടെയിൽ
നിർമാതാക്കളുടെ കൈയില്‍നിന്ന് ഉൽപന്നം വാങ്ങി ഉപഭോക്താവിെൻറ കൈയില്‍ എത്തിക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും റീട്ടെയില്‍ മാനേജ്മെൻറിന് കീഴില്‍ വരുന്നതാണ്. ലോജിസ്റ്റിക്സ്, മാര്‍ക്കറ്റിങ്, സെല്ലിങ് തുടങ്ങിയ മേഖലകളെ ചുറ്റിപ്പറ്റിയായിരിക്കും പാഠ്യരീതി.
ഇവൻറ്
ആഘോഷങ്ങളുടെ നിലവാരത്തില്വന്ന വലിയ മാറ്റം ഈ മേഖലയുടെ ബിസിനസ് സാധ്യതകളും കൂട്ടി. പഠനശേഷം സ്വന്തം സ്ഥാപനം തുടങ്ങാന്‍ ആഗ്രഹിക്കുന്നവർക്കും വലിയ കമ്പനികളില്‍ ഏറ്റവും ക്രിയാത്മകമായ പദവികളില്‍ ജോലിചെയ്യാൻ ആഗ്രഹിക്കുന്നവർക്കും അനിയോജ്യമായ സ്ട്രീം.
സപ്ലൈ ചെയിൻ
ഉൽപന്നത്തിെൻറ സ്ഥാനചലനം ട്രാക്ക് ചെയ്യുന്ന ജോലിതന്നെയാണ് പ്രധാനമായും സപ്ലൈ ചെയിന്‍ മാനേജര്‍ ചെയ്യുന്നത്. ലോജിസ്റ്റിക്, റീടെയില്‍ തുടങ്ങിയ മേഖലകളുടെ സംയോജനമാണ് ഈ സ്പെഷലൈസേഷന്.
ടോട്ടൽ ക്വാളിറ്റി മാനേജ്മെൻറ്
സ്ഥാപനത്തിെൻറ അല്ലെങ്കില്‍ കമ്പനിയുടെ പൂർണമായ നടത്തിപ്പിെൻറ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനെയാണ് ടോട്ടല്‍ ക്വാളിറ്റി മാനേജ്മെൻറ് എന്ന് വിളിക്കുന്നത്. മാനേജ്മെൻറ് ഓഡിറ്റിങ്ങാണ് ഈ കോഴ്സിെൻറ പ്രധാന വിഷയമായി കാണുന്നത്.
ബിസിനസ് സ്കൂളുകൾ
വിദേശത്ത് എം.ബി.എ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾ ആദ്യം അറിയാൻ ശ്രമിക്കുക മികച്ച ബിസിനസ് സ്കൂളുകളെ കുറിച്ചാണ്. അമേരിക്കയിലെ പ്രശസ്തമായ നിരവധി സർവകലാശാലകളിലെ ബിസിനസ് സ്കൂളുകൾ ലോേകാത്തര നിലവാരം പുലർത്തുന്നവയാണ്. അക്കാദമിക് നിലവാരം, പ്രവേശനപ്രകിയ, പഠന സൗകര്യം എന്നിവയിൽ മുൻനിരയിലാണ് ഇൗ സർവകലാശാലകളെല്ലാം. ഐവി ലീഗ് (IVY League) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എട്ട് സർവകലാശാലകളാണ് ഇവിടെ മുൻപന്തിയിൽ. ഐവി ലീഗിൽപെടുന്ന സർവകലാശാലകളാണ് Harvard, Brown, Columbia, Cornell, Dartmouth, Pennsylvania, Princenton, Yale എന്നിവ. ഐവി ലീഗിൽ ഉൾെപ്പടുന്ന ബിസിനസ് സ്കൂളുകളിൽനിന്ന് എം.ബി.എ പൂർത്തിയാക്കുന്നവർക്ക് വിദേശത്ത് തൊഴിലവസരങ്ങളും ഏറെയാണ്. ഇതിൽപെടാത്തെ മികച്ച ബിസിനസ് സ്കൂളുകളും അമേരിക്കയിലുണ്ട്. Stanford, Chicago, Newyork, Stern, North Carolina, Chapel Hill, Emroy എന്നിവ അവയിൽ ചിലതാണ്.
യൂനിവേഴ്സിറ്റി ഓഫ് വിർജീനിയയിലെ Darden School of Business, Texas Universityയിലെ Mc combs B- School എന്നിവ ലോേകാത്തര നിലവാരം പുലർത്തുന്നവയാണ്.
സിംഗപ്പൂരിലെ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സിംഗപ്പൂരിൽ ഉന്നത നിലവാരമുള്ള എം.ബി.എ പ്രോഗാമുകളുണ്ട്. ഒന്നരവർഷംകൊണ്ട് സിംഗപ്പൂരിൽനിന്ന് എം.ബി.എ പഠനം പൂർത്തിയാക്കാം.
സ്പെഷലൈേസഷൻ എം.ബി.എ േപ്രാഗ്രാമിന് യോജിച്ച നിരവധി ബിസിനസ് സ്കൂളുകളുമുണ്ട്. മിഷിഗൻ സ്റ്റേറ്റ് യൂനിവേഴ്സിറ്റി, യൂനിേവഴ്സിറ്റി ഓഫ് ഇലനോയ്, കൊളറാേഡാ സർവകലാശാലയിലെ ലീഡ്സ് ബി- സ്കൂൾ, ടെക്സസിലെ എ ആൻഡ് എം യൂനിവേഴ്സിറ്റി എന്നിവയിൽ നിരവധി സ്പെഷലൈസേഷൻ എം.ബിഎ പ്രോഗ്രാമുകളുണ്ട്.
കാനഡയിലെ ബ്രിട്ടീഷ് െകാളംബിയ സർവകലാശാലയിലും ടൊറേൻറായിലെ റോട്ട്മാൻ സ്കൂൾ ഒാഫ് മാനേജ്മെൻറിലും വെസ്റ്റേൺ ഒൻടാറിേയാ സർവകലാശാലയിലും മികച്ച എം.ബി.എ പ്രോഗ്രാമുകൾ ലഭ്യമാണ്.
ഒാക്സ്ഫഡ്, അഷ്റിജ്, എഡിൻബറ, ലണ്ടൻ ബിസിനസ് സ്കൂൾ, യൂനിവേഴ്സിറ്റി ഒാഫ് മാഞ്ചസ്റ്റർ, യൂനിവേഴ്സിറ്റി ഒാഫ് ബാത് എന്നിവയും ഉന്നത നിലവാരമുള്ളവയാണ്.
(തിരഞ്ഞെടുക്കുന്ന സ്പെഷലൈസേഷനുകൾക്കനുസരിച്ച് ബിസിനസ് സ്കൂളുകളുടെ റാങ്കിങ് കൂടിയും കുറഞ്ഞുമിരിക്കും).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.