Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 2:28 AM IST Updated On
date_range 23 July 2017 2:28 AM ISTകാലിക്കറ്റിൽ എം.ബി.എ: ജൂലൈ 31 വരെ അപേക്ഷിക്കാം
text_fieldsbookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കോമേഴ്സ് ആൻഡ് മാനേജ്മെൻറ് പഠനവകുപ്പ്, സർവകലാശാല സ്വാശ്രയ കേന്ദ്രങ്ങൾ (ഫുൾടൈം/പാർട്ട്ടൈം), സ്വാശ്രയ കോളജുകൾ എന്നിവയിൽ എം.ബി.എ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇ-പേമെൻറായി 500 രൂപ (എസ്.സി/എസ്.ടി- 167 രൂപ) ഫീസ് അടച്ച് ജൂലൈ 31ന് വൈകീട്ട് അഞ്ചു മണിക്കകം ഓൺലൈനിൽ രജിസ്റ്റർ ചെയ്യണം.
യോഗ്യത: കാലിക്കറ്റ് സർവകലാശാലയുടെ അല്ലെങ്കിൽ എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകരിച്ച മറ്റേതെങ്കിലും സർവകലാശാല/സ്ഥാപനത്തിെൻറ 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദം. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. യോഗ്യത മാർക്ക്ലിസ്റ്റ് ആഗസ്റ്റ് 30നകം സമർപ്പിക്കണം.
മറ്റു സർവകലാശാലയിൽനിന്ന് ബിരുദം നേടിയവർ 10+2+3 അല്ലെങ്കിൽ 10+2+4 സ്കീമിൽ പഠനം പൂർത്തീകരിച്ചവരായിരിക്കണം. അപേക്ഷകർ കാറ്റ്/സിമാറ്റ്/കെമാറ്റ് പരീക്ഷക്ക് 15, 10, 7.5 (യഥാക്രമം ജനറൽ, മറ്റു പിന്നാക്ക വിഭാഗം, പട്ടികജാതി/പട്ടികവർഗം) നേടിയിരിക്കണം. അപേക്ഷയുടെ പ്രിൻറൗട്ട്, ചലാൻ (എസ്.സി/എസ്.ടി വിഭാഗം കമ്യൂണിറ്റി സർട്ടിഫിക്കറ്റിെൻറ പകർപ്പ്) എന്നിവ സഹിതം ജൂലൈ 31ന് വൈകീട്ട് അഞ്ചു മണിക്കകം ഹെഡ് ഓഫ് ദ ഡിപ്പാർട്മെൻറ്, കോമേഴ്സ് ആൻഡ് മാനേജ്മെൻറ് സ്റ്റഡീസ്, യൂനിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി പി.ഒ, 673 635 എന്ന വിലാസത്തിൽ ലഭിക്കണം.
വിവരങ്ങൾ www.cuonline.ac.in വെബ്സൈറ്റിൽ. ഫോൺ: 0494 2407363.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story