അലഹബാദ് ഐ.ഐ.ഐ.ടിയിൽ എം.ബി.എ
text_fieldsഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി അലഹബാദ് മുഴുവൻ സമയ എം.ബി.എ പ്രവേശനത്തിന് മേയ് 15 വരെ അപേക്ഷിക്കാം. അപേക്ഷഫീസ് 1200 രൂപ. എസ്.സി/എസ്.ടി/പി.എച്ച് 600 മതി. യോഗ്യത: 50 ശതമാനം മാർക്കിൽ ബിരുദം. പട്ടികജാതി/വർഗ വിദ്യാർഥികൾക്ക് 45 ശതമാനം മതിയാകും. ഫൈനൽ പരീക്ഷയെഴുതി ജൂലൈ ഒന്നിനുമുമ്പ് യോഗ്യത തെളിയിച്ചാൽ മതി.
ഐ.ഐ.എം കാറ്റ്/എക്സാറ്റ്/സിമാറ്റ്/ജിമാറ്റ്/മാറ്റ് സ്കോർ നേടിയിരിക്കണം. ചുരുക്കപ്പട്ടിക തയാറാക്കി മേയ് 29, 30, ജൂൺ രണ്ട് തീയതികളിലായി അഭിമുഖം നടത്തിയാണ് തിരഞ്ഞെടുപ്പ്. മെറിറ്റ് ലിസ്റ്റ് ജൂൺ രണ്ടാം വാരം പ്രസിദ്ധപ്പെടുത്തും. ജൂലൈ മൂന്നാം വാരം പ്രവേശനം പൂർത്തിയാക്കി ക്ലാസുകൾ ആരംഭിക്കും.
അലഹബാദ് ഐ.ഐ.ഐ.ടിയിൽ എം.ബി.എപുരുഷന്മാർക്കും വനിതകൾക്കും റസിഡൻഷ്യൽ/ഹോസ്റ്റൽ സൗകര്യം ലഭിക്കും.ഐ.ടി ബിസിനസ്, പ്ലാനിങ്, ഇൻഫ്രാസ്ട്രക്ചർ, നെറ്റ്വർക്ക് മെയിന്റനൻസ്, എമർജിങ് ഐ.ടി ട്രെൻഡ്സ്, ബിസിനസ് ട്രാൻസ്ഫോർമേഷൻ മുതലായ വിഷയങ്ങളിലാണ് പാഠ്യപദ്ധതിയിൽ പ്രാമുഖ്യം. വിജ്ഞാപനം/അഡ്മിഷൻ ബ്രോഷർ www.iiita.ac.inൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.