ജെ.എൻ.യുവിൽ എം.ബി.എ
text_fieldsജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി (ജെ.എൻ.യു) ന്യൂഡൽഹിയുടെ കീഴിലുള്ള അടൽ ബിഹാരി വാജ്പേയി സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് എന്റർപ്രണർഷിപ് 2024-26 വർഷം നടത്തുന്ന ദ്വിവത്സര മുഴുവൻ സമയ എം.ബി.എ പ്രവേശനത്തിന് ഓൺലൈനായി മാർച്ച് 12 വരെ അപേക്ഷിക്കാം.
യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദം. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 45 ശതമാനം മാർക്ക് മതി. അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും ഡിഗ്രി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
ഐ.ഐ.എം കാറ്റ് 2023 സ്കോർ അടിസ്ഥാനത്തിൽ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി ഗ്രൂപ് ചർച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് തെരഞ്ഞെടുപ്പ്. ആകെ 75 സീറ്റ്. മൊത്തം കോഴ്സ് ട്യൂഷൻ ഫീസ് ജനറൽ വിഭാഗത്തിന് 12 ലക്ഷം, ഒ.ബി.സി വിദ്യാർഥികൾക്ക് എട്ടു ലക്ഷം.
എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗത്തിൽപെടുന്ന വിദ്യാർഥികൾക്ക് ആറു ലക്ഷം രൂപ. നാല് തുല്യഗഡുക്കളായി ഫീസ് അടക്കാം. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.jnu.ac.in/abvsmeൽ ലഭിക്കും. അന്വേഷണങ്ങൾക്ക് ഇനി പറയുന്ന ഇ-മെയിലിലും ബന്ധപ്പെടാം. dean.abvsme@mail.jnu.ac.in. ഫോൺ + 91-11-2674 1228/26738841.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.