ബനാറസിൽ എം.ബി.എ: ഇന്റർനാഷനൽ ബിസിനസ്
text_fieldsബനാറസ് ഹിന്ദു സർവകലാശാലയുടെ (വാരാണസി-യു.പി) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് നടത്തുന്ന 2025-27 വർഷത്തെ എം.ബി.എ, എം.ബി.എ (ഇന്റർനാഷനൽ ബിസിനസ്) ഫുൾടൈം പ്രോഗ്രാമുകളിൽ പ്രവേശനത്തിന് ജനുവരി നാലുവരെ ഓൺലൈനായി അപേക്ഷിക്കാം. സംക്ഷിപ്ത വിവരങ്ങൾ ചുവടെ:
മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ):-സീറ്റ് 59, സ്പെഷലൈസേഷനുകൾ: മാർക്കറ്റിങ്/എച്ച്.ആർ മാനേജ്മെന്റ്/ഫിനാൻസ്/ഓപറേഷൻസ് മാനേജ്മെന്റ്/ഐ.ടി.
എം.ബി.എ (ഇന്റർനാഷനൽ ബിസിനസ്):-സീറ്റ് 59. തൊട്ടുമുകളിലെ സ്പെഷലൈസേഷനുകൾക്കുപുറമെ ഗ്ലോബൽ ബിസിനസ് ഓപറേഷൻസും പഠിക്കാം.
പ്രവേശന യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാതെ ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം. എൻജിനീയറിങ്/ടെക്നോളജി/അഗ്രികൾചർ/മെഡിസിൻ/നിയമ ബിരുദധാരികളെയും (50 ശതമാനം മാർക്കിൽ കുറയരുത്) പരിഗണിക്കും. പട്ടിക വിഭാഗങ്ങളിൽപെടുന്നവർക്ക് 45 ശതമാനം മാർക്ക് മതി. അവസാനവർഷ യോഗ്യതാ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.
അപേക്ഷാഫീസ്: 2000 രൂപ. എസ്.സി/എസ്.ടി വിഭാഗത്തിന് 1000 രൂപ. വിശദവിവരങ്ങളടങ്ങിയ ബുള്ളറ്റിൻ www.bhuonline.in, www.bhu.ac.in/imbhu എന്നീ വെബ്സൈറ്റുകളിൽ.
സെലക്ഷൻ: ഐ.ഐ.എം-കാറ്റ്-2024 സ്കോർ (50 ശതമാനം) അക്കാദമിക് റെക്കോഡ്സ് (20 ശതമാനം), ഗ്രൂപ് ചർച്ച, വ്യക്തിഗത അഭിമുഖം (30 ശതമാനം) എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ഫീസ് ഘടന: ആദ്യ സെമസ്റ്റർ-47882 രൂപ, രണ്ടാം സെമസ്റ്റർ-2125, മൂന്നാം സെമസ്റ്റർ-47182 , നാലാം സെമസ്റ്റർ-2125 , വാർഷിക ഹോസ്റ്റൽ ഫീസ് (മെസ് ഒഴികെ)-പുരുഷന്മാർക്ക് 5500 രൂപ, വനിതകൾക്ക് 5000 രൂപ. സീറ്റുകളിൽ എസ്.സി/എസ്.ടി/ഭിന്നശേഷി/ഒ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽപെടുന്നവർക്ക് സംവരണമുണ്ട്. 15 ശതമാനം പെയ്ഡ് സീറ്റുകളാണ്, വാർഷിക ഫീസ് ഒന്നര ലക്ഷം രൂപ വീതം നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.