ഹൈദരാബാദ് സർവകലാശാലയിൽ എം.ബി.എ; അപേക്ഷ ജനുവരി 31 വരെ
text_fieldsഹൈദരാബാദ് സർവകലാശാലയുടെ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് 2025-27 വർഷം നടത്തുന്ന എം.ബി.എ (ഫുൾടൈം) പ്രവേശനത്തിന് ജനുവരി 31 വരെ ഓൺലൈനായി അപേക്ഷിക്കാം. വിജ്ഞാപനവും പ്രോസ്പെക്ടസും http://acad.uohyd.ac.inൽ. ആകെ 75 സീറ്റ്. രണ്ടു വർഷത്തേക്ക് ട്യൂഷൻ ഫീസായി ഏകദേശം 2.25 ലക്ഷം രൂപ വരും. മികച്ച പ്ലേസ്മെന്റ് റെക്കോഡുള്ള കേന്ദ്ര സർവകലാശാലയാണിത്.
ഏതെങ്കിലും വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ബിരുദമാണ് യോഗ്യത. 2025 ജൂണിൽ ഫൈനൽ പരീക്ഷ പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാം. കാറ്റ് -2024 സ്കോർ നേടിയിരിക്കണം. അപേക്ഷാ ഫീസും മറ്റു നിർദേശങ്ങളും വെബ് സൈറ്റിലുണ്ട്.
‘കാറ്റ് 2024’ സ്കോർ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് തയാറാക്കി ഫെബ്രുവരി-മാർച്ചിൽ ഗ്രൂപ് ചർച്ചയും അഭിമുഖവും നടത്തി തെരഞ്ഞെടുക്കും. ക്ലാസ് ജൂലൈയിലാരംഭിക്കും. മാർക്കറ്റിങ്, ഫിനാൻസ്, ഓപറേഷൻസ്, ഹ്യൂമെൻ റിസോഴ്സസ്, ബിസിനസ് അനലിറ്റിക്സ് എന്നീ സ്പെഷലൈസേഷനുകളിൽ രണ്ടെണ്ണം തെരഞ്ഞെടുത്ത് പഠിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.