െഎ.െഎ.എഫ്.ടിയിൽ എം.ബി.എ ഇൻറർനാഷനൽ ബിസിനസ്
text_fieldsഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് (ഐ.ഐ.എഫ്.ടി) 2021-23 വർഷം നടത്തുന്ന എം.ബി.എ ഇൻറർനാഷനൽ ബിസിനസ് പ്രോഗ്രാമിലേക്ക് നാഷനൽ ടെസ്റ്റിങ് ഏജൻസി ജനുവരി 24ന് സംഘടിപ്പിക്കുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയിൽ പങ്കെടുക്കുന്നതിന് അപേക്ഷ ഓൺലൈനായി https://iift.nta.nic.inൽ ഇപ്പോൾ സമർപ്പിക്കാം. ഡിസംബർ 20 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങളടങ്ങിയ ഇൻഫർമേഷൻ ബുള്ളറ്റിൻ www.iift.eduൽനിന്ന് ഡൗൺലോഡ് ചെയ്യാം.
അപേക്ഷഫീസ് 2500 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 1000 രൂപ മതി. വിദേശ വിദ്യാർഥികൾക്കും പ്രവാസി ഇന്ത്യക്കാർക്കും 15,000 രൂപ. പ്രോസസിങ് ചാർജും സേവന നികുതിയുംകൂടി നൽകേണ്ടിവരും. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വിവരണ പത്രികയിലുണ്ട്.
യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ 50 ശതമാനം മാർക്കിൽ കുറയാതെ (എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 45 ശതമാനം മതി) ബിരുദം. 2021 ഒക്ടോബർ ഏഴിനകം യോഗ്യത തെളിയിക്കാൻ കഴിയുന്നപക്ഷം ഫൈനൽ ഡിഗ്രി വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല.
അപേക്ഷയിലെ തെറ്റ് തിരുത്തുന്നതിന് ഡിസംബർ 23 മുതൽ 27 വരെ സൗകര്യമുണ്ടാവും. അഡ്മിറ്റ് കാർഡ് ജനുവരി 11 മുതൽ ഡൗൺലോഡ് ചെയ്യാം.
പരീക്ഷ: ജനുവരി 24ന് വൈകീട്ട് മൂന്നുമുതൽ അഞ്ചുമണി വരെയാണ് എൻട്രൻസ് പരീക്ഷ. ഒബ്ജക്ടിവ് മൾട്ടിപ്ൾ ചോയിസ് മാതൃകയിലുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ക്വാണ്ടിറ്റേറ്റിവ് അനാലിസിസ്, റീഡിങ് കോംപ്രിഹെൻഷൻ ആൻഡ് വെർബൽ എബിലിറ്റി, ഡേറ്റ ഇൻറർപ്രെട്ടേഷൻ ആൻഡ് േലാജിക്കൽ റീസണിങ്, പൊതുവിജ്ഞാനം എന്നീ മേഖലകളിൽനിന്ന് ചോദ്യങ്ങളുണ്ടാവും. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് പരീക്ഷ കേന്ദ്രങ്ങളാണ്. ഇന്ത്യയൊട്ടാകെ 68 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടത്തുക. മുൻഗണനക്രമത്തിൽ നാലു കേന്ദ്രങ്ങൾ പരീക്ഷക്കായി തിരഞ്ഞെടുക്കാം.
ടെസ്റ്റിൽ യോഗ്യത നേടുന്നവർക്ക് ഗ്രൂപ് ചർച്ച, റൈറ്റിങ് സ്കിൽസ് അസസ്മെൻറ്, വ്യക്തിഗത അഭിമുഖം എന്നിവ നടത്തി അഡ്മിഷൻ നൽകും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.